www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1665) Idukki (1596) Mostreaded (1569) Crime (1305) National (1166) Entertainment (814) Viral (412) world (406) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

13 കാരി ഗർഭിണി; ഇടുക്കിയിലെ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: 13 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ പീഡിപ്പിച്ചത് വിവാഹ വാദ്ഗാനം നൽകി. ഇടുക്കി മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം മാരായമുട്ടം വലിയപറമ്പ് മേലെ കിഴങ്ങുവിള ദിലീപ്ഭവനില്‍ ദിലീപാണ് (43) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 

തിരുവനന്തപുരം വെള്ളറടയിലാണ് ആശുപത്രിയിൽ വയറുവേദനക്ക് ചികിത്സിക്കാനെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ദിലീപ് തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

ഭാര്യയും കുട്ടികളുമുള്ള പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവം പുറത്തായതോടെ പ്രതി ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

വിവാഹിതനായ ഇയാള്‍, ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണെന്നാണ് വിവരം. ഇടയ്ക്കിടെ ഇയാൾ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുന്നത് പതിവായിരുന്നു. പെണ്‍കുട്ടി ഒറ്റയ്ക്കുള്ള ദിവസങ്ങളില്‍ വീട്ടിലെത്തുന്ന ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

ഭാര്യയുമായി പിണങ്ങി നില്‍ക്കുകയാണെന്നും ഉടന്‍ വിവാഹ മോചനം നേടുമെന്നും അതിനുശേഷം ഇരുവര്‍ക്കും വിവാഹം കഴിക്കാമെന്നും പ്രതി പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് വിവരം.

അതേസമയം പ്രതിയുടെ ഭാര്യ കുറച്ചു കാലമായി അവരുടെ വീട്ടിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിലീപിന്‍റെ ഗാര്‍ഹിക പീഡനം മൂലമാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതെന്നാണ് വിവരം. ഈ അവസരം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി പോയിത്തുടങ്ങിയത്. 

കഴിഞ്ഞദിവസം പെണ്‍കുട്ടിക്ക് അതിയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടില്‍ വച്ച് വയറുവേദനയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയോട് ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയുമായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

നാളെ അതിശക്തമായ മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായിട്ടാണ് മഴ സാധ്യത. 

നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു ദിവസം ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


Share it:

Crime

Mostreaded

Post A Comment: