തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഗർഭിണിയായ യുവതിയെ കടന്നു പിടിച്ചു. തമ്പാനൂരിലാണ് സംഭവം നടന്നത്. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാനായി ബസ് കയറാന്‍ നടക്കുന്നതിനിടെയായിരുന്നു അക്രമം. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. 40 വയസ് തോന്നിക്കുന്നയാളാണ് അക്രമിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: