www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകിയെ കൊന്ന് ശരീരം വെട്ടി നുറുക്കി കുക്കറിലിട്ട് വേവിച്ചു; കാമുകൻ അറസ്റ്റിൽ

Share it:



മുംബൈ: ലിവിങ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തിയ ശരീരം വെട്ടിനുറുക്കി കുക്കറിൽ ഇട്ട് വേവിച്ചയാൾ അറസ്റ്റിൽ. മുംബൈ മിറാ റോഡിലാണ് സംഭവം നടന്നത്. 36 കാരിയായ സരസ്വതി വിദ്യയാണ് കൊല്ലപ്പെട്ടത്. 

സംഭവത്തിൽ മനോജ് സഹാനി (56) എന്നയാളാണ് അറസ്റ്റിലായത്. അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ ഗീതാ നഗറിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിച്ചു വരികയായിരുന്നു.  

ഫ്‌ളാറ്റ് നമ്പര്‍ 704 ല്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരാണ് നവ്യനഗര്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസിനെ കണ്ട സഹാനി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി. വീട്ടില്‍ നിന്ന് യുവതിയുടെ കാല് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. 

ബാക്കി ഭാഗങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. എങ്ങനെയാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Crime

Post A Comment: