ന്യൂഡൽഹി: പിതാവിന്‍റെ മന്ത്രവാദ രഹസ്യങ്ങൾ അറിയാൻ മുറിയിൽ ഘടിപ്പിച്ച ഒളി ക്യാമറയിൽ പതിഞ്ഞത് പീഡന രംഗം. ഡെൽഹിയിലാണ് സംഭവം നടന്നത്. 68 കാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാളുടെ മകൻ മുറിയിൽ സ്ഥാപിച്ച ക്യാമറയിലാണ് 16 കാരിയെ ഇയാൾ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.
തുടർന്ന് മകൻ ദൃശ്യം പെൺകുട്ടിയുടെ പിതാവിന് അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഏപ്രില്‍ 20 നും 30 നും ഇടയിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. പീഡന വിവരം ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്ന് ഇക്കാര്യം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.
പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. പലപ്പോഴും ഇരുവീട്ടുകാരും പരസ്പരം വീടുകളില്‍ പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും മതപരമായ യാത്രകളില്‍ അയാള്‍ക്കൊപ്പം പോകാറുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
സംഭവദിവസം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയിരുന്നു. പിതാവ് മന്ത്രവാദം നടത്തുമെന്ന് സംശയിച്ച് മകന്‍ വീട്ടിലെ മുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ചിരുന്നു. ആ ക്യാമറിയിലാണ് പിതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
അച്ഛനും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പെണ്‍കുട്ടിയുടെ പിതാവിന് കൈമാറിയ സംഭവത്തില്‍ പ്രതിയുടെ മകനെതിരെ നടപടിയെടുക്കാനുള്ള തെളിവുകള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: