ബംഗളൂരു: ബസുകളിൽ ഇരിക്കാനുള്ള സീറ്റ് പിടുത്തം പലപ്പോഴും രസകാഴ്ച്ച ആകാറുണ്ട്. ചിലയിടങ്ങളിൽ ഇത് സംഘർഷത്തിലേക്കും വഴി വക്കാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് കർണാടകത്തിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്.
സീറ്റിനായി ബസിൽ രണ്ട് സ്ത്രീകൾ തമ്മിൽ തല്ല് കൂടുന്നതാണ് വീഡിയോ. അടുത്തിടെയാണ് കർണാടകത്തിൽ സർക്കാർ സ്ത്രീ യാത്രികർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചത്. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്ത് വരുന്നത്. സൗജന്യ യാത്ര അനുവദിച്ചതോടെ സ്ത്രീകൾ കൂട്ടത്തോടെ ബസിൽ കയറാൻ തുടങ്ങിയതാണ് ഇത്തരം സംഘർഷത്തിന് കാരണമെന്നാണ് കമന്‍റ് നൽകുന്ന പലരും ചൂണ്ടിക്കാണിക്കുന്നത്.
ഒരു സ്ത്രീ സീറ്റ് പിടിക്കുന്നതിന് വേണ്ടി ബസിന്‍റെ സീറ്റിൽ ഒരു സ്കാർഫ് ഇട്ടു. എന്നാൽ, മറ്റൊരു സ്ത്രീ ആ സ്കാർഫ് എടുത്തുമാറ്റി അവിടെ ഇരിക്കാൻ ശ്രമിച്ചു. അതോടെയാണ് വഴക്ക് ആരംഭിച്ചത്. പിന്നെ ആ വഴക്ക് കയ്യാങ്കളിയായി.
സ്ത്രീകൾ പരസ്പരം വഴക്കുണ്ടാക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് തള്ളുന്നതും അക്രമിക്കാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ചുറ്റും കൂടി നിന്നവരിൽ പലരും ഇത് തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി തുടരുകയാണ്. അതിനിടയിൽ കുഞ്ഞുങ്ങൾ കരയുന്നതും ആളുകൾ വഴക്ക് നിർത്താൻ പറയുന്നതും എല്ലാം പശ്ചാത്തലത്തിൽ കേൾക്കാം.
కర్ణాటకలో ఆర్టీసీ బస్సులో ఫ్రీ ట్రావెల్ ఎఫెక్ట్ .. కొట్టుకున్న మహిళలు
కర్ణాటకలో మహిళలకు ఉచిత ప్రయాణం కల్పించడంతో రద్దీ పెరిగింది. బస్సులో సీట్ల కోసం చీరలు లాగి మరీ కొట్టుకున్నారు.#KarnatakaNews #Karnataka #KSRTC pic.twitter.com/3YlLv8fKOZ
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: