പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ സുഹൃത്തായ വിവാഹിതയുമായി ഒളിച്ചോടിയ യുവാവിന് പോക്‌സോ കേസിൽ തടവ് ശിക്ഷ. പത്തനംതിട്ട തൃക്കൊടിത്താനം അമരക്കിഴക്കേകുന്നിൽ വീട്ടിൽ നിന്നും പുറമറ്റം കരിങ്കുറ്റിമലയിൽ വന്നു താമസിക്കുന്ന കള്ളാട്ടിൽ റിജോമോൻ ജോണി (സനീഷ് -31) യെയാണ് കോടതി 48 വർഷം കഠിന തടവിന് ശിക്ഷിച്ചത്.
ഇയാൾക്ക് 1.80 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ പ്രലോഭിപ്പിച്ചും വിവാഹ വാഗ്ദാനം നൽകിയും പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് ശിക്ഷ.
ലോക് ഡൗൺ സമയത്താണ് പ്രതി പീഡനം നടത്തിയത്. വിവാഹിതനായ പ്രതി രണ്ടു കുട്ടികളുടെ പിതാവാണ്. ഇതിനിടെയാണ് 14 കാരിയുമായി പരിചയത്തിലാകുന്നത്. ഇതോടെ ഭാര്യയുമായി പിരിഞ്ഞു.
കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ച ഇയാൾ 14 കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം പല തവണ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി കൂട്ടുകാരിയും അയൽകാരിയുമായ വിവാഹിതയുടെ ഫോണിൽ നിന്നാണ് ഇയാളുമായി സംസാരിച്ചിരുന്നത്.
എന്നാൽ പെൺകുട്ടി സംസാരിക്കുന്നതിന് പിന്നാലെ ഈ ഫോണിലേക്ക് തിരികെ വിളിക്കുന്ന പ്രതി വിവാഹിതയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും കുടുംബത്തെ ഉപേക്ഷിച്ച് വിവാഹിത റിജോമോനൊപ്പം ഇറങ്ങിപ്പോകുകയും ചെയ്‌തു.
ഇതറിഞ്ഞ 14കാരി പെൺകുട്ടി താൻ ചതിക്കപ്പെട്ടെന്ന് മനസിലാക്കി ബന്ധുക്കളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി കേസിൽ വിചാരണയും ആരംഭിച്ചു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായ കേസിൽ അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോയി.
തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഒളിവു ജീവിതത്തിനിടയിലാണ് പ്രതിയെ ഷാഡോ പൊലീസിന്‍റെ സഹായത്തോടെ പൊലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസംകൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
വിവാഹ തലേന്ന് വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ടു
വർക്കല: വിവാഹ തലേന്ന് പെൺവീട്ടിലുണ്ടായ സംഘർഷത്തിൽ വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ടു. വധുവിന്‍റെ മുൻ ആൺ സുഹൃത്തും സംഘവുമാണ് കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വർക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.
കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വടശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വർക്കല പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Post A Comment: