കോട്ടയം: 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷ ബാധയുണ്ടെന്ന് സ്ഥീരികരണം. വൈക്കത്താണ് 14 പേർക്ക് നായയുടെ കടിയേറ്റത്. തുടർന്ന് തിരുവല്ല വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥീരീകരിച്ചത്.
നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു. കഴിഞ്ഞ 17 മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് വൈക്കത്ത് പതിനാല് പേരെ തെരുവ് നായ ആക്രമിച്ചത്.
തുടര്‍ന്നാണ് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഇവിടെ നിരീക്ഷണത്തില്‍ തുടരവെയാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് നായ ചത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: