www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെ തല്ലി; യുവാവിന് 20 മാസം ജയിൽ ശിക്ഷ വിധിച്ച് കോടതി

Share it:



ലണ്ടൻ: ഭാര്യയെ മർദിച്ച ഭർത്താവിന് 20 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. യു.കെയിലെ ന്യൂ പോർട്ടിൽ താമസിക്കുന്ന 37 കാരനായ മലയാളിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കുടുംബ കലഹത്തിന്റെ ഭാഗമായി ഇയാള്‍ രണ്ട് തവണ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്.

കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നാട്ടിലുള്ള സഹോദരനുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഈ വീഡിയോ കോളിലൂടെ ലഭിച്ചത് കേസിന് ബലമേകി. കുപ്പികൊണ്ട് പ്രതി ഭാര്യയുടെ തലയ്ക്ക് അടിക്കുകയും ചെയ്‍തു. ഉപദ്രവം സഹിക്കാനാവാതെ ഭര്‍ത്താവിന്‍റെ അടുത്ത് നിന്ന് ഇറങ്ങിയോടിയ ഭാര്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

കേസ് കോടതിയില്‍ എത്തിയപ്പോള്‍ കുട്ടികളെ ഓര്‍ത്ത് മാപ്പ് നല്‍കാന്‍ പരാതിക്കാരി തയ്യാറായി. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് നിരസിച്ച കോടതി, കുറ്റത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് 20 മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ചെയ്ത തെറ്റില്‍ പശ്ചാത്താപമുണ്ടെന്നും ഭാര്യയെ ബഹുമാനിക്കേണ്ടതിന്‍റെ പ്രധാന്യം താന്‍ മനസിലാക്കുന്നുവെന്നും കോടതിയില്‍ പറഞ്ഞെങ്കിലും ശിക്ഷയില്‍ ഇളവ് നല്‍കാന്‍ കോടതി തയ്യാറായില്ല. പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കാമുകിയുടെ ശരീര ഭാഗം വേവിച്ച് പട്ടിക്ക് കൊടുത്തു

മുംബൈ: ഒപ്പം താമസിച്ച കാമുകിയെ വെട്ടി കൊലപ്പെടുത്തി ശരീര ഭാഗം മുറിച്ചെടുത്ത സംഭവത്തിൽ കാമുകനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മനോജ് സാനെ യുവതിയുടെ മൃതദേഹം കുക്കറിൽ വേവിച്ച് തെരുവുനായ്ക്ക് കൊടുത്തെന്ന് സംശയം. തെളിവ് നശിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്‌തതെന്നാണ് സംശയിക്കുന്നത്.

മനോജ് സാനെ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന കാര്യം സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ കുക്കറില്‍ വേവിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 

പ്രതി താമസിച്ചിരുന്ന ഫ്ലാറ്റിന് 100 മീറ്റര്‍ അകലെയുള്ള റെയില്‍വേ ട്രാക്കിനടുത്തെ അഴുക്കുചാലിലും മൃതദേഹാവശിഷ്ടങ്ങള്‍ കളഞ്ഞതായി പൊലീസിന് സൂചന ലഭിച്ചു. പ്രതിക്കൊപ്പം താമസിച്ചിരുന്ന സരസ്വതി വൈദ്യ എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹ ഭാഗങ്ങളില്‍ പലതും ഇനിയും കണ്ടെടുക്കാനായിട്ടില്ല. മുംബൈ മീരാറോഡ് ഈസ്റ്റിലെ ഫ്ലാറ്റിലെ ഏഴാം നിലയിലാണ് 56കാരനായ പ്രതി മനോജ് സാനെയും സരസ്വതി വൈദ്യയും താമസിച്ചിരുന്നത്. 

അസഹനീയമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് അയല്‍വാസി പ്രതിയായ മനോജ് സാനെയുടെ ഫ്ലാറ്റില്‍ മുട്ടി വിളിച്ചു. എന്നാല്‍ ഏറെ നേരത്തേക്ക് പ്രതികരണം ഒന്നുമുണ്ടായിരുന്നില്ല. മുറിക്കുള്ളില്‍ റൂം റിഫ്രഷ്നര്‍ സ്പ്രേ അടിക്കുന്നതിന്റെ ശബ്ദം കേട്ടു. തുടര്‍ന്നാണ് മുറി തുറന്നത്. ഇതിനു പിന്നാലെ മനോജ് സാനെ കറുത്ത പ്ലാസ്റ്റിഗ് ബാഗുമെടുത്ത് പുറത്തേക്ക് പോയി. സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പൂട്ടു തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹങ്ങള്‍ വെട്ടി നുറുക്കിയ നിലയില്‍ കണ്ടെത്തുന്നത്. ശരീരഭാഗങ്ങള്‍ മുറിച്ച് അടുക്കളയില്‍ മൂന്നു ബക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകളിലുമാക്കിയാണ് സൂക്ഷിച്ചിരുന്നത്. കുറച്ചു ഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച ശേഷമാണ് കവറിലാക്കിയതെന്നും പൊലീസ് പറയുന്നു. ബക്കറ്റില്‍ രക്തവുമുണ്ടായിരുന്നു. യുവതിയുടെ മുടി മുറിച്ച് ബെഡ്റൂമില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. 

മുറിയില്‍ നിന്നും മരം മുറിക്കുന്ന കട്ടറും നിരവധി റൂം ഫിഫ്രഷ്നറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സരസ്വതി ആത്മഹത്യ ചെയ്തതാണെന്നും, പൊലീസിന്‍റെ അറസ്റ്റ് ഭയന്നാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നുമാണ് മനോജ് സാനെ പൊലീസിനോട് പറഞ്ഞത്. റേഷന്‍ കടയിലാണ് മനോജ് സാനെ ജോലി ചെയ്തിരുന്നത്. അനാഥയായ സരസ്വതി വൈദ്യയെ 15 കൊല്ലം മുമ്പാണ് സാനെ പരിചയപ്പെടുന്നത്. 

മൃതദേഹങ്ങള്‍ 20 കഷണങ്ങളായാണ് മുറിച്ചിരുന്നത്. ഒമ്പതു വര്‍ഷമായി സരസ്വതി വൈദ്യ പ്രതി മനോജ് സാനെയ്ക്കൊപ്പം താമസിച്ചു വരികയാണ്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ മുംബൈയിലെ ജെജെ ഹോസ്പിറ്റലില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി ഡിസിപി ജയന്ത് ബിജ്ബലെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതി മനോജ് സാനെയെ ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.


Share it:

world

Post A Comment: