ഇടുക്കി: തോട്ടം മേഖലയായ പീരുമേട്ടിൽ വീണ്ടും സിപിഎം ഗുണ്ടായിസം. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരുന്ന ബിടെക് ബിരുദ ധാരിയായ പിന്നോക്ക സമുദായക്കാരനെയും കുടുംബത്തെയും തിരഞ്ഞിട്ട് ഉപദ്രവിച്ച് പാർട്ടി പ്രവർത്തകർ. പീരുമേട് പുല്ലുകാലായിൽ ശ്രീജിത്തിനും കുടുംബത്തിനുമാണ് ഉപദ്രവം ഏൽക്കേണ്ടി വന്നത്.
സംഭവത്തിൽ പരാതിയുമായി ശ്രീജിത്തിന്‍റെ മാതൃ സഹോദരി ശ്രീലത അടക്കമുള്ളവർ രംഗത്തെത്തി. പീരുമേട് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദിനേശൻ ശ്രീജിത്തിന്‍റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘർഷങ്ങളിലേക്കും ഉപദ്രവങ്ങളിലേക്കും നീണ്ടതെന്ന് ഇവർ കട്ടപ്പന പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ ഏപ്രില്‍ ഏഴിന് പീരുമേട് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ദിനേശന്‍ പ്ലാക്കത്തടത്തിലേക്ക് ശ്രീജിത്തിന്‍റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു. കാലപ്പഴക്കം ചെന്ന വാഹനവുമായി ദുര്‍ഘടമായ ആ വഴിക്കുപോയാല്‍ തിരികെ വരാന്‍ ബുദ്ധിമുട്ടായതിനാല്‍ ശ്രീജിത്ത് പോകാനാവില്ലെന്ന് അറിയിച്ചു.
അതോടെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സി.പി.എം പീരുമേട് ലോക്കല്‍ സെക്രട്ടറി വി.എസ്. പ്രസന്നന്‍, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അരവിന്ദ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് ശ്രീജിത്തിനെ ആക്രമിക്കുകയും വാഹനത്തിന്‍റെ താക്കോല്‍ ഊരിയെടുത്തുകൊണ്ട് പോകുകയും ചെയ്യുകയായിരുന്നുവെന്ന് ശ്രീലത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ പീരുമേട് ഏരിയാ സെക്രട്ടറി ചര്‍ച്ച നടത്തിയെങ്കിലും ശ്രീജിത്തിനും സഹോദരനും അവിടെ വച്ചും മര്‍ദനമേറ്റെന്ന് ഇവര്‍ പറയുന്നു. അതേതുടര്‍ന്ന് പീരുമേട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ടൗണില്‍ ഇറങ്ങരുതെന്നും ഓട്ടോറിക്ഷ ഓടിക്കരുതെന്നും ആരുമായും സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തി.
ജൂണ്‍ 18ന് ശ്രീജിത്തും സഹോദരമാരും ടൗണില്‍ എത്തിയപ്പോള്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചു. പരുക്കേറ്റ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരോട് ഉള്‍പ്പെടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ചെയ്തു.
സി.ഐ.ടി.യു അംഗമായ ശ്രീജിത്തിനെയും സി.പി.എം പ്രവര്‍ത്തകരായ കുടുംബാംഗങ്ങളെയും ജീവിക്കാന്‍ സാധിക്കാത്തവിധം ഇവര്‍ പിന്തുടര്‍ന്ന് ദ്രോഹിക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശ്രീജിത്തിന്‍റെ മാതൃ സഹോദരി ശ്രീലത, മകള്‍ മിഥുല എന്നിവർ കട്ടപ്പനയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കും സി.പി.എം സംസ്ഥാന നേതൃത്വത്തിനും ജില്ലാ കമ്മിറ്റിക്കും ഏരിയാ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
17 കാരിയുമായി ട്യൂഷൻ അധ്യാപിക ഒളിച്ചോടി
തിരുവനന്തപുരം: ട്യൂഷൻ ക്ലാസിലെ ബന്ധം പ്രണമായി വളർന്നതോടെ 17 കാരിയായ വിദ്യാർഥിനി ട്യൂഷൻ പഠിപ്പിക്കുന്ന അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി. തിരുവനന്തപുരത്തെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയാണ് നഗരത്തിലെ ട്യൂഷൻ അധ്യാപികയ്ക്കൊപ്പം നാടു വിട്ടത്. സംഭവത്തിൽ ഇരുവരെയും പൊലീസ് അങ്കമാലിയിൽ നിന്നും കണ്ടെത്തുകയും അധ്യാപികയ്ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്‌തു.
ഇവരെ ഒളിച്ചോടാൻ സഹായിച്ച യുവാവിനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സുഹൃത്ത് 24 കാരനാണ് അറസ്റ്റിലായ മറ്റൊരാൾ. വിദ്യാർഥിനി 22 കാരിയുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ എത്തിയതായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുത്ത് അന്വമഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ അങ്കമാലിയിലുണ്ടെന്ന വിവരമം ലഭിക്കുന്നതും പൊലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതും.
പെണ്‍കുട്ടി താമസിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തായിരുന്നു. കുട്ടിക്ക് ട്യൂഷന്‍ എടുത്തിരുന്ന വ്യക്തിയാണ് ശ്രീകാര്യം സ്വദേശിനിയായ യുവതി. ട്യൂഷന്‍ എടുക്കുന്ന സമയത്ത് യുവതിയും പെണ്‍കുട്ടിയും തമ്മില്‍ വളരെയേറെ അടുത്തു. ഒരു ദിവസം ഇവരുടെവഴിവിട്ട ബന്ധം കണ്ടുകൊണ്ടു വന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിയെ ട്യൂഷന്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീകാര്യം പൊലീസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു.
അതേസമയം യുവതിയും പെണ്‍കുട്ടിയും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ തുടര്‍ന്നു വരികയായിരുന്നു എന്നാണ് വിവരം. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് പെണകുട്ടിയുടെ വീട്ടുകാര്‍ മെഡിക്കല്‍ കോളെജ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പെണ്‍കുട്ടി യുവതിക്കൊപ്പം പോയതാണെന്ന് മനസ്സിലായി.
അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്‍റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയേയും യുവതിയേയും ഒളിച്ചോടാന്‍ സഹായിച്ച യുവാവിനേയും പൊലീസ് അറസ്റ്റു ചെയ്തു.
അതേസമയം യുവതിക്കൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. തനിക്ക് 18 വയസായാല്‍ അപ്പോള്‍ മുതല്‍ ഒന്നിച്ചു ജീവിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശമനുസരിച്ച് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.
Post A Comment: