കൊച്ചി: ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കലിന് ജീവ പര്യന്തം തടവ് ശിക്ഷയും പിഴയും ശിക്ഷ. അഞ്ചേകാൽ ലക്ഷം രൂപയാണ് പിഴയായി വിധിച്ചിരിക്കുന്നത്. ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും തെളിയിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു.
എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. പോക്സോ കേസിൽ വിധി മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്.
പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂർത്തിയായിരുന്നു. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന് പങ്കില്ലെന്ന് മോൻസൻ മാവുങ്കൽ ആവര്‍ത്തിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: