ഇടുക്കി: നഴ്‌സറി സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കിടപ്പറയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ മാർച്ച് 19നാണ് അധ്യാപികയായിരുന്ന വത്സമ്മയെന്ന അനുമോളെ കാണാതാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വീട്ടിലെ കിടപ്പറയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് കാഞ്ചിയാർ വട്ടമുകുളേൽ പക്കു എന്നു വിളിക്കുന്ന വിജേഷിനെ മാർച്ച് 26ന് കുമളിയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. വാക്ക് തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നായിരുന്നു പ്രതിയുടെ മൊഴി.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ 80 ദിവസത്തിനുള്ളിൽ കേസിലെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. കട്ടപ്പന ഐപിയായിരുന്ന വിശാൽ ജോൺസനാണ് കുറ്റപത്രം സമർപ്പിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: