www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1698) Idukki (1654) Mostreaded (1591) Crime (1328) National (1171) Entertainment (821) Viral (413) world (410) Video (348) Health (194) mollywood (160) Gallery (157) sports (134) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (37) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) editorial (5) boxoffice (2)

അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Share it:



തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളത്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ് കൂടുതൽ മഴ സാധ്യത. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. 

യെല്ലോ അലർട്ടുള്ള ജില്ലകളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ജൂൺ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഇറക്കം കുറഞ്ഞ വസ്ത്രം; യുവതിയുടെ ദേഹത്ത് തിളച്ച സൂപ്പൊഴിച്ച് അമ്മായിച്ഛൻ

ബീജിങ്:  ഇറക്കം കുറഞ്ഞ പാന്‍റ് ധരിച്ച് ഭക്ഷണം വിളമ്പിയ മരുമകളുടെ ദേഹത്ത് ചൂട് സൂപ്പൊഴിച്ച് ഗൃഹനാഥൻ. സംഭവത്തിന് പിന്നാലെ വിവാഹ മോചനത്തിനുള്ള നീക്കത്തിലാണ് യുവതി. ചൈനയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വരുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. 

ഷൂ എന്ന് കുടുംബ പേരുള്ള ചൈനീസ് യുവതിക്കാണ് അമ്മായി അപ്പനിൽ നിന്നും ഭർത്താവിൽ നിന്നും ദുരനുഭവം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്‍റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛന്‍റെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്‍റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയെ ശകാരിച്ചത്. 

എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മരുമകളുടെ മറുപടിയിൽ അസംതൃപ്തനായ അമ്മായിഅച്ഛൻ ഊണ് മേശയിൽ ഉണ്ടായിരുന്ന ചൂട് ഭക്ഷണപദാർഥങ്ങൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. യുവതിയെ കൊല്ലും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.

ഈ സമയം യുവതിയോടൊപ്പം ഉണ്ടായിരുന്ന മകനാണ് അമ്മയെ രക്ഷിക്കാനായി പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തും വരെ അമ്മയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുകയും എന്തു വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതിൽ കൈ കടത്തരുത് എന്ന് അമ്മായി അച്ഛന് താക്കീത് നൽകുകയും ചെയ്തു.

എന്നാൽ, കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന ഭർത്താവിനെ യുവതി വിവരങ്ങൾ അറിയിച്ചപ്പോൾ അയാൾ തന്‍റെ അച്ഛന്‍റെ പക്ഷം പിടിക്കുകയും മേലാൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് യുവതിക്ക് വീണ്ടും താക്കീത് നൽകുകയും ചെയ്തു. ഏതായാലും ഇപ്പോൾ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യുവതി പറയുന്നത്. 

ശരീരത്തിലാകമാനം ഗുരുതരമായി പൊള്ളലേറ്റത്തിന്‍റെ പാടുകളും ഇവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ആക്രമണം നടത്തിയ അമ്മായിഅച്ഛനും യുവതിയുടെ ഭർത്താവിനും എതിരെ ഉയരുന്നത്.


Share it:

Kerala

Post A Comment: