ഇടുക്കി: കാഞ്ചിയാർ പഞ്ചായത്തിൽ ഭീതി പരത്തി തെരുവുനായ്ക്കൾ. കൽത്തൊട്ടിയിൽ ഏഴ് മുട്ടക്കോഴികളെ നായ്ക്കൾ ആക്രമിച്ചു കൊന്നു. കൽത്തൊട്ടി സ്വദേശി ഷാജിയുടെ കോഴികളെയാണ് നായ്ക്കൾ ആക്രമിച്ചത്. 12 കോഴികളാണ് ആക്രമിക്കപ്പെട്ടത്. ഏഴ് കോഴികള്‍ ചാകുകയും ബാക്കിയുള്ളവയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വീടിനു സമീപം കമ്പിവേലി ഉപയോഗിച്ച് നിര്‍മിച്ച കൂട്ടിലാണ് കോഴികളെ പാര്‍പ്പിച്ചിരുന്നത്. ഇതിനിടയിലൂടെയാണ് നായ്ക്കള്‍ കോഴികളെ ആക്രമിച്ചത്. കോഴികളുടെ ബഹളംകേട്ട് എത്തിയവരാണ് നായ്ക്കളെ തുരത്തിയോടിച്ചത്.
സമീപത്ത് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രികയായ യുവതി വാഹനം മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരുക്കുകള്‍ ഇല്ലാതെ യുവതി രക്ഷപെട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: