മുംബൈ: ലൈംഗികാതിക്രമം നടന്നെന്ന യുവ നടിയുടെ പരാതിയിൽ നിർമാതാവിനെതിരെ കേസ്. താരക് മേത്താ കാ ഉൾട്ട ചഷ്‌മ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയുടെ നിർമാതാവ് അസിത് കുമാർ മോദിക്കും മറ്റ് രണ്ട് പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
നിർമാതാവ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. ലൈംഗിക പീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊവായ് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് യുവനടി ലെംഗികാതിക്രമം ആരോപിച്ച് പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയത്.
അതേസമയം, നടിയുടെ ആരോപണം നിർമാതാവ് നിഷേധിച്ചു. മോശം പെരുമാറ്റം മൂലമാണ് നടിയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അസിത് കുമാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നിർമാതാവ് തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടിയുടെ പരാതി. 2008ല്‍ ആരംഭിച്ച ഈ പരമ്പര ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷോകളില്‍ ഒന്നാണ്. ഹിന്ദി ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ജനപ്രിയമാണ് ഈ പരമ്പര.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇറക്കം കുറഞ്ഞ വസ്ത്രം; യുവതിയുടെ ദേഹത്ത് തിളച്ച സൂപ്പൊഴിച്ച് അമ്മായിച്ഛൻ
ബീജിങ്: ഇറക്കം കുറഞ്ഞ പാന്‍റ് ധരിച്ച് ഭക്ഷണം വിളമ്പിയ മരുമകളുടെ ദേഹത്ത് ചൂട് സൂപ്പൊഴിച്ച് ഗൃഹനാഥൻ. സംഭവത്തിന് പിന്നാലെ വിവാഹ മോചനത്തിനുള്ള നീക്കത്തിലാണ് യുവതി. ചൈനയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വരുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഷൂ എന്ന് കുടുംബ പേരുള്ള ചൈനീസ് യുവതിക്കാണ് അമ്മായി അപ്പനിൽ നിന്നും ഭർത്താവിൽ നിന്നും ദുരനുഭവം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്‍റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛന്‍റെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്‍റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയെ ശകാരിച്ചത്.
എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മരുമകളുടെ മറുപടിയിൽ അസംതൃപ്തനായ അമ്മായിഅച്ഛൻ ഊണ് മേശയിൽ ഉണ്ടായിരുന്ന ചൂട് ഭക്ഷണപദാർഥങ്ങൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. യുവതിയെ കൊല്ലും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഈ സമയം യുവതിയോടൊപ്പം ഉണ്ടായിരുന്ന മകനാണ് അമ്മയെ രക്ഷിക്കാനായി പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തും വരെ അമ്മയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുകയും എന്തു വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതിൽ കൈ കടത്തരുത് എന്ന് അമ്മായി അച്ഛന് താക്കീത് നൽകുകയും ചെയ്തു.
എന്നാൽ, കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന ഭർത്താവിനെ യുവതി വിവരങ്ങൾ അറിയിച്ചപ്പോൾ അയാൾ തന്‍റെ അച്ഛന്‍റെ പക്ഷം പിടിക്കുകയും മേലാൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് യുവതിക്ക് വീണ്ടും താക്കീത് നൽകുകയും ചെയ്തു. ഏതായാലും ഇപ്പോൾ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യുവതി പറയുന്നത്.
ശരീരത്തിലാകമാനം ഗുരുതരമായി പൊള്ളലേറ്റത്തിന്‍റെ പാടുകളും ഇവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ആക്രമണം നടത്തിയ അമ്മായിഅച്ഛനും യുവതിയുടെ ഭർത്താവിനും എതിരെ ഉയരുന്നത്.
Post A Comment: