ജറുസലേം: ഗർഭധാരണം നടന്നിട്ടുണ്ടോയെന്ന് അറിയാൻ യൂറിൻ ടെസ്റ്റ്, അല്ലെങ്കിൽ ബ്ലഡ് ടെസ്റ്റാണ് സാധാരണയായി ഉപയോഗിക്കാറ്. എന്നാൽ ഇക്കാര്യത്തിൽ വിപ്ലവകരമായ ഒരു കണ്ടെത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഉമിനീരുപയോഗിച്ച് വളരെ പെട്ടെന്ന് ഗര്‍ഭധാരണം മനസിലാക്കാൻ കഴിയുന്ന കണ്ടെത്തലാണ് ജറുസലേമിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 'സാലിസ്റ്റിക്' എന്നാണ് ഈ ടെസ്റ്റിനെ വിശേഷിപ്പിക്കുന്നത്.
സാലിഗ്നോസ്റ്റിക്സ് എന്ന സ്റ്റാര്‍ട്ടപ്പിലെ ഗവേഷകരാണ് 'സാലിസ്റ്റിക്' എന്ന വിപ്ലവകരമായ ടെസ്റ്റ് രീതി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വളരെ കൃത്യമായ ഫലമാണ് ഈ ടെസ്റ്റില്‍ നിന്ന് ലഭിക്കുകയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതുപോലെ തന്നെ ഗര്‍ഭധാരണത്തിന്‍റെ വളരെ നേരത്തെയുള്ള ഘട്ടങ്ങളില്‍ തന്നെ ടെസ്റ്റ് പ്രയോജനപ്രദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ചെവിയിലിടാൻ ഉപയോഗിക്കുന്ന ബഡ്സ് പോലൊരു സ്റ്റിക്കാണ് ഈ കിറ്റിലുണ്ടാവുന്ന ഒരുപകരണം. ഇത് താപനില നോക്കാൻ തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നത് പോലെ വായില്‍ അല്‍പസമയം വയ്ക്കുക. ശേഷം കിറ്റിലുള്ള പ്ലാസ്റ്റിക് ട്യൂബിലേക്ക് ഇത് മാറ്റണം. ഇതിനകത്ത് വച്ച് നടക്കുന്ന ബയോകെമിക്കല്‍ റിയാക്ഷനിലൂടെയാണ് ഗര്‍ഭധാരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാൻ സാധിക്കുക. അഞ്ച് മുതല്‍ പതിനഞ്ച് മിനുറ്റ് വരെയാണ് ഫലം വരാനെടുക്കുന്ന സമയം.
ഉമിനീരുപയോഗിച്ചാണല്ലോ നമ്മള്‍ കൊവിഡ് പരിശോധന നടത്തുന്നത്. ഇതേ ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തിയാണത്രേ ഗവേഷകര്‍ സാലിസ്റ്റിക്കും വികസിപ്പിച്ചെടുത്തിരിക്കുന്നത്.
എല്ലാ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ഇപ്പോള്‍ സാലിസ്റ്റിക് വിപണിയിലെത്തുകയാണ്. യുകെയിലും അയര്‍ലൻഡിസുമാണ് ആദ്യം ഈ ടെസ്റ്റ് കിറ്റ് വിപണിയിലെത്തുക. യുഎസിലും വൈകാതെ മാര്‍ക്കറ്റിലേക്ക് ഈ പുത്തൻ ടെസ്റ്റ് കിറ്റ് എത്തുമെന്നാണ് സൂചന. മറ്റ് രാജ്യങ്ങളിലെ വിപണിയെ കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇറക്കം കുറഞ്ഞ വസ്ത്രം; യുവതിയുടെ ദേഹത്ത് തിളച്ച സൂപ്പൊഴിച്ച് അമ്മായിച്ഛൻ
ബീജിങ്: ഇറക്കം കുറഞ്ഞ പാന്‍റ് ധരിച്ച് ഭക്ഷണം വിളമ്പിയ മരുമകളുടെ ദേഹത്ത് ചൂട് സൂപ്പൊഴിച്ച് ഗൃഹനാഥൻ. സംഭവത്തിന് പിന്നാലെ വിവാഹ മോചനത്തിനുള്ള നീക്കത്തിലാണ് യുവതി. ചൈനയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വരുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഷൂ എന്ന് കുടുംബ പേരുള്ള ചൈനീസ് യുവതിക്കാണ് അമ്മായി അപ്പനിൽ നിന്നും ഭർത്താവിൽ നിന്നും ദുരനുഭവം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്‍റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛന്‍റെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്‍റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയെ ശകാരിച്ചത്.
എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മരുമകളുടെ മറുപടിയിൽ അസംതൃപ്തനായ അമ്മായിഅച്ഛൻ ഊണ് മേശയിൽ ഉണ്ടായിരുന്ന ചൂട് ഭക്ഷണപദാർഥങ്ങൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. യുവതിയെ കൊല്ലും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഈ സമയം യുവതിയോടൊപ്പം ഉണ്ടായിരുന്ന മകനാണ് അമ്മയെ രക്ഷിക്കാനായി പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തും വരെ അമ്മയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുകയും എന്തു വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതിൽ കൈ കടത്തരുത് എന്ന് അമ്മായി അച്ഛന് താക്കീത് നൽകുകയും ചെയ്തു.
എന്നാൽ, കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന ഭർത്താവിനെ യുവതി വിവരങ്ങൾ അറിയിച്ചപ്പോൾ അയാൾ തന്‍റെ അച്ഛന്‍റെ പക്ഷം പിടിക്കുകയും മേലാൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് യുവതിക്ക് വീണ്ടും താക്കീത് നൽകുകയും ചെയ്തു. ഏതായാലും ഇപ്പോൾ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യുവതി പറയുന്നത്.
ശരീരത്തിലാകമാനം ഗുരുതരമായി പൊള്ളലേറ്റത്തിന്‍റെ പാടുകളും ഇവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ആക്രമണം നടത്തിയ അമ്മായിഅച്ഛനും യുവതിയുടെ ഭർത്താവിനും എതിരെ ഉയരുന്നത്.
Post A Comment: