ഇടുക്കി: സിനിമയിൽ ജോലി വാഗ്ദാനം ചെയ്‌ത് കട്ടപ്പന സ്വദേശിനിയിൽ നിന്നും 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ തിരുവനന്തപുരത്ത് നിന്നും പിടികൂടി. പണം തട്ടിപ്പും സ്ത്രീ പീഡനവും അടക്കം നിരവധി കേസുകളിലെ പ്രതിയായ തിരുവനന്തപുരം മഞ്ഞമല താറാവിള സുരേഷ് കുമാര്‍ (49) ആണ് അറസ്റ്റിലായത്.
കട്ടപ്പന കോഴിമല സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചും വീട് വയ്ക്കാന്‍ സഹായം നല്‍കാമെന്ന് പറഞ്ഞുമാണ് ഇയാൾ യുവതിയുടെ പക്കൽ നിന്നും പണം തട്ടിയെടുത്തത്.
തിരുവനന്തപുരം പാറശശാല, പോത്തന്‍കോട്, തൃശൂര്‍ ഈസ്റ്റ്, എറണാകുളം, ചേരാനല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ ഇയാള്‍ നിരവധി യുവതികളെ സമാനമായി വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയതായി കേസുകള്‍ നിലവിലുണ്ട്.
കൃത്യത്തിനു ശേഷം തമിഴ്‌നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതിയെ കഴിഞ്ഞദിവസം തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയതായി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ മോനിച്ചന്‍, ഡിജു ജോസഫ്, സീനിയര്‍ സി.പി.ഒ സുമേഷ് തങ്കപ്പന്‍ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: