ഇടുക്കി: ജീവനക്കാരനെ ഷാപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉപ്പുതറ പൊന്നരത്താൻ പരപ്പ് പാലം ജംക്ഷനിലെ ഷാപ്പിനുള്ളിലാണ് ജീവനക്കാരനായ മേരികുളം പാറയില്‍ ബാലചന്ദ്രനെ (58) മരിച്ച നിലയിൽ കണ്ടെത്തിയത്.
എല്ലാ ദിവസവും ബാലചന്ദ്രനാണ് ഷാപ്പ് തുറക്കുന്നത്. തിങ്കളാഴ്ച രാവിലെ മറ്റു ജീവനക്കാര്‍ എത്തിയപ്പോള്‍ ഷാപ്പ് തുറക്കാത്തതില്‍ സംശയം തോന്നിയതോടെ വിവരം പോലീസില്‍ അറിയിച്ചു.
ഉപ്പുതറ പോലീസ് സ്ഥലത്തെത്തി കതകു തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. സമീപത്ത് വിഷ കുപ്പിയും കണ്ടെത്തി. മേൽനടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. സുമയാണ് ഭാര്യ. മകള്‍: ഗീതു. മരുമകന്‍: ജോയ്‌സ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: