കോഴഞ്ചേരി: ഗൃഹ പ്രവേശനത്തിന് കൊണ്ടുവന്ന വിളക്കെടുക്കാൻ ചെന്നപ്പോൾ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിക്കെതിരെ കേസ്. കടമ്മനിട്ടയിലെ ക്ഷേത്ര പൂജാരി മഹേഷിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം.
പരാതിക്കാരിയുടെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട് കൊണ്ടു വന്ന വിളക്കും മറ്റു സാമഗ്രികളും തിരികെ എടുക്കാന്‍ ചെന്നപ്പോഴാണ് പീഡനശ്രമമെന്ന് പറയുന്നു. പൂജാരിയുടെ പിടിയില്‍ നിന്ന് കുതറി ഓടിയപ്പോഴാണ് ജാതിപ്പേര് വിളിച്ചതെന്നും പരാതിയിലുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
നാളെ അതിശക്തമായ മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായിട്ടാണ് മഴ സാധ്യത.
നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു ദിവസം ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post A Comment: