ആലപ്പുഴ: ട്യൂഷൻ ക്ലാസിനിടെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുന്തുറ അർജുൻ നിവാസിൽ ബിജു ((60) ആണ് അറസ്റ്റിലായത്. 15 വയസുള്ള പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്ന അധ്യാപകനാണ് ബിജു. ഇയാള്‍ ട്യൂഷന്‍ എടുക്കാനെത്തിയ ഒരു വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ ആറിനാണ് സംഭവം നടന്നത്.
വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും അവര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: