ഇടുക്കി: കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കട്ടപ്പന ഇരട്ടയാർ ചെമ്പകപ്പാറ പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (12) ആണ് മരിച്ചത്. ഇരട്ടയാർ സെന്‍റ് തോമസ് ഹൈസ് സ്കൂളിലെ വിദ്യാർഥിയാണ്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
കാപ്പി മരത്തിൽ കഴുത്തിൽ കയർ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പനി ബാധിച്ചതിനാൽ തിങ്കളാഴ്ച്ച ജിസ് സ്കൂളിൽ പോയിരുന്നില്ല. വൈകിട്ട് സ്‌കൂൾ വിട്ടെത്തിയ സഹോദരി ജിസ്‌ന ജിസിനെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ട് നാലരക്കാണ് ജിസിനെ പുരയിടത്തിലെ കാപ്പി മരത്തിൽ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്.
ഉടൻതന്നെ കട്ടപ്പനയിലെ സെന്‍റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുരിക്കാശേരി സെന്‍റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപിക ജിഷയാണ് അമ്മ. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: