www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1744) Idukki (1722) Mostreaded (1608) Crime (1354) National (1179) Entertainment (823) Viral (416) world (415) Video (350) Health (196) mollywood (160) Gallery (158) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (10) music (9) Troll (8) Fitness (7) home and decor (6) boxoffice (2) 110-year-jail- (1)

ട്യൂഷൻ ക്ലാസിലെ 17 കാരിയുമായി അധ്യാപിക ഒളിച്ചോടി; ജീവിക്കുന്നെങ്കിൽ ടീച്ചർക്കൊപ്പമെന്ന് വിദ്യാർഥിനി

Share it:



തിരുവനന്തപുരം: ട്യൂഷൻ ക്ലാസിലെ ബന്ധം പ്രണമായി വളർന്നതോടെ 17 കാരിയായ വിദ്യാർഥിനി ട്യൂഷൻ പഠിപ്പിക്കുന്ന അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി. തിരുവനന്തപുരത്തെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയാണ് നഗരത്തിലെ ട്യൂഷൻ അധ്യാപികയ്ക്കൊപ്പം നാടു വിട്ടത്. സംഭവത്തിൽ ഇരുവരെയും പൊലീസ് അങ്കമാലിയിൽ നിന്നും കണ്ടെത്തുകയും അധ്യാപികയ്ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്‌തു.

ഇവരെ ഒളിച്ചോടാൻ സഹായിച്ച യുവാവിനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സുഹൃത്ത് 24 കാരനാണ് അറസ്റ്റിലായ മറ്റൊരാൾ. വിദ്യാർഥിനി 22 കാരിയുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ എത്തിയതായിരുന്നു.  

തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുത്ത് അന്വമഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ അങ്കമാലിയിലുണ്ടെന്ന വിവരമം ലഭിക്കുന്നതും പൊലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതും. 

പെണ്‍കുട്ടി താമസിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തായിരുന്നു. കുട്ടിക്ക് ട്യൂഷന്‍ എടുത്തിരുന്ന വ്യക്തിയാണ് ശ്രീകാര്യം സ്വദേശിനിയായ യുവതി. ട്യൂഷന്‍ എടുക്കുന്ന സമയത്ത് യുവതിയും പെണ്‍കുട്ടിയും തമ്മില്‍ വളരെയേറെ അടുത്തു. ഒരു ദിവസം ഇവരുടെവഴിവിട്ട ബന്ധം കണ്ടുകൊണ്ടു വന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിയെ ട്യൂഷന്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീകാര്യം പൊലീസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. 

അതേസമയം യുവതിയും പെണ്‍കുട്ടിയും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ തുടര്‍ന്നു വരികയായിരുന്നു എന്നാണ് വിവരം. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് പെണകുട്ടിയുടെ വീട്ടുകാര്‍ മെഡിക്കല്‍ കോളെജ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പെണ്‍കുട്ടി യുവതിക്കൊപ്പം പോയതാണെന്ന് മനസ്സിലായി. 

അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്‍റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയേയും യുവതിയേയും ഒളിച്ചോടാന്‍ സഹായിച്ച യുവാവിനേയും പൊലീസ് അറസ്റ്റു ചെയ്തു.

അതേസമയം യുവതിക്കൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന്  പെണ്‍കുട്ടി വ്യക്തമാക്കി. തനിക്ക് 18 വയസായാല്‍ അപ്പോള്‍ മുതല്‍ ഒന്നിച്ചു ജീവിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശമനുസരിച്ച് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Crime

Mostreaded

Post A Comment: