www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജമ്മുവിൽ ശക്തമായ ഭൂചലനം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം

Share it:



ന്യൂഡല്‍ഹി: ജമ്മു കാശ്‌മീരിൽ ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ ഡെൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 

ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവില്‍ ഭൂചലനത്തെ തുടര്‍ന്ന ഭയന്ന് കുട്ടികള്‍ സ്‌കൂളില്‍ നിന്നും കടകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടിയതായി ഗ്രാമവാസികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയില്‍ ഉണ്ടായ ഭൂചലനത്തെക്കാള്‍ വലിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ലഭിക്കും.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിർദേശം നല്‍കി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകും. അതിശക്തമായ മഴയും കാറ്റുമുണ്ടാകും. അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ചു. സാഹചര്യം കണക്കിലെടുത്ത് 67 ട്രെയിനുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. 

ഇന്നലെ രാത്രിയിൽ പെയ്‌ത മഴയിൽ കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം കെട്ടാങ്ങലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. ആളപായമില്ല. മുക്കത്ത് നിന്നും ഫയർഫോഴ്സെത്തി മരംമുറുച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.


Share it:

National

Post A Comment: