തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും തൃശൂരിൽ തീ പാറുന്ന പോരാട്ടം. നടൻ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രി സഭയിൽ ഉൾപ്പെടുത്തി തൃശൂരിൽ തീ പാറുന്ന പോരാട്ടം കാഴ്ച്ചവക്കാനുള്ള നീക്കത്തിലാണ് ബിജെപി.
വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടി.എന്‍ പ്രതാപന്‍ എം.പി തിരുത്തിയതോടെ രണ്ടാം അങ്കത്തിനുള്ള ഒരുക്കവും തുടങ്ങി. മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി മുന്നില്‍ കാണുന്നത്.
വിട്ടുകൊടുക്കാൻ യുഡിഎഫ് ഒരുക്കമല്ലെങ്കിലും തൃശൂർ സുരേഷ് ഗോപി എടുക്കുമെന്നാണ് ഇത്തവണത്തെ അടക്കം പറച്ചിൽ. എന്നാൽ മണ്ഡലം തിരിച്ചു പിടിക്കാനുള്ള നീക്കത്തിലാണ് എൽഡിഎഫ്.
പാര്‍ട്ടിക്ക് പുറത്തും സുരേഷ് ഗോപിക്ക് തൃശൂരില്‍ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. ക്രിസ്ത്യന്‍ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്‍റെ പരീക്ഷണശാലയായും തൃശൂര്‍ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. അതിന് മുന്‍പേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കാനുള്ള വമ്പന്‍ പദ്ധതികളും പാര്‍ട്ടി ദേശീയ നേതൃത്വത്തിനുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: