മുംബൈ: ലിപ് ലോക് രംഗങ്ങൾ ഇപ്പോൾ മിനി സ്ക്രീനിലും അത്ര പുതുമയൊന്നും അല്ല. എന്നാൽ തൊണ്ണൂറുകളിൽ ലിപ് ലോക് രംഗത്തെ കുറിച്ച് മിനി സ്ക്രീനിൽ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. 1993ലെ ദില്ലഗി എന്ന സീരിയലിലാണ് ദിലീപ് ധവാനും നീന ഗുപ്തയും ലിപ് ലോക് രംഗത്തിൽ എത്തുന്നത്.
ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ആ ലിപ് ലോക് രംഗത്തെ കുറിച്ച് മനസ് തുറക്കുകയാണ് നീന ഗുപ്ത. തന്‍റെ ആദ്യ ഓണ്‍ സ്‌ക്രീന്‍ ചുംബനത്തിന്‍റെ ചിത്രീകരണത്തിന് മുന്‍പും ശേഷവും താന്‍ വലിയ ടെന്‍ഷനിലായിരുന്നുവെന്ന് നീന പറയുന്നു. ചിത്രീകരണത്തിന് ശേഷം വായ ആന്‍റിസെപ്റ്റിക് ഉപയോഗിച്ച് കഴുകിയെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
സ്‌ക്രീനില്‍ ശാരീരിക അടുപ്പം കാണിക്കുന്നത് അന്നത്തെ കാലത്ത് കേട്ടു കേള്‍വിയില്ലാത്ത സംഭവമാണ്. ഇന്ത്യന്‍ ടിവി ചരിത്രത്തിലെ ആദ്യ ഓണ്‍ സ്‌ക്രീന്‍ ചുംബനം ഉള്‍പ്പെടുത്തി എപ്പിസോഡ് പ്രൊമോട്ട് ചെയ്യാനുള്ള നീക്കം തങ്ങള്‍ക്ക് തിരിച്ചടിയായെന്നും നീന പറഞ്ഞു.
ഒരു നടി എന്ന നിലയില്‍ എല്ലാതരത്തിലുള്ള സീനുകളിലും നമ്മള്‍ അഭിനയിക്കേണ്ടി വരും. ചിലപ്പോള്‍ മണ്ണില്‍ ഇറങ്ങേണ്ടി വരും. അതല്ലെങ്കില്‍ പൊരിവെയിലത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ടി വരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ദിലീപ് ധവാനുമായി ഒരു സീരിയല്‍ ചെയ്തു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ ലിപ് റ്റു ലിപ് ചുംബന രംഗം ആ സീരിയലിലുണ്ടായിരുന്നു. എന്നാല്‍ അന്ന് ആ സീന്‍ എടുക്കുമ്പോള്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബ്ള്‍ ആയിരുന്നില്ല.
ദിലീപ് എന്‍റെ സുഹൃത്തായിരുന്നില്ല. പരിചയക്കാരന്‍ മാത്രമായിരുന്നു. അദ്ദേഹം കാണാന്‍ സുന്ദരനുമായിരുന്നു. എന്നാല്‍ ഞാന്‍ ശാരീരികമായും മാനസികമായും അതിന് തയ്യാറല്ലായിരുന്നു.
പിരിമുറുക്കത്തിലായിരുന്നെങ്കിലും ഞാന്‍ ആ സീനില്‍ അഭിനയിക്കാന്‍ എന്നെത്തന്നെ സജ്ജമാക്കി. ഒരു അഭിനേത്രി ആയതിനാല്‍ ഇതെല്ലാം ചെയ്യണമെന്ന് മനസില്‍ ഉറപ്പിച്ച് ആ സീനില്‍ അഭിനയിച്ചു. സീന്‍ പൂര്‍ത്തിയായതിന് പിന്നാലെ ഞാന്‍ ഡെറ്റോള്‍ ഉപയോഗിച്ച് വായ കഴുകി. എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു എന്നും നീന പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: