ജനിച്ച് രണ്ട് ദിവസം മാത്രമായ കുഞ്ഞിന് ആസ്‌തി 52 കോടിയിലധികം രൂപ. കോടീശ്വരനായ ബാരി ഡ്രെവിറ്റ് - ബാർലോയാണ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തന്‍റെ കൊച്ചുമകൾക്ക് കോടികളുടെ സമ്പാദ്യം നൽകിയത്.
ബാരിയുടെ മകൾ സാഫ്രോൺ ഡ്രെവിറ്റ് - ബാർലോയ്ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. മാസം തികയാതെ പിറന്നതിനാല്‍ കുട്ടി ഇപ്പോഴും ഇന്‍ക്യുബേറ്ററിലാണെന്ന് വാര്‍ത്തകള്‍ പറയുന്നു.
നവജാത ശിശുവിന്‍റെ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് ബാരി തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. തന്‍റെ മകൾക്ക് ഒരു പെൺകുഞ്ഞ് പിറന്നുവെന്നും രണ്ടാഴ്ച കാലത്തോളം നീണ്ടുനിന്ന ആശങ്കകൾ ഒടുവിലാണ് തന്‍റെ രാജകുമാരി എത്തിയതെന്നുമായിരുന്നു ബാരിയുടെ പോസ്റ്റ്.
മറീന ഡ്രെവിറ്റ് - ബാർലോ - ടക്കറെ എന്നാണ് കുഞ്ഞിന്‍റെ പേര്. തന്‍റെ കൊച്ചുമകൾക്കുള്ള സമ്മാനമായി താനൊരു വീട് വാങ്ങിയതായും അവൾക്കായി വീട് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
11 കോടിയോളം രൂപ വിലമതിക്കുന്നതാണ് അദേഹം കൊച്ചുമകൾക്ക് സമ്മാനമായി വാങ്ങിയ വീടെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെയാണ് 52 കോടിയുടെ മറ്റ് ആസ്തികളും കുഞ്ഞിനെ തേടിയെത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
വിവാഹ തലേന്ന് വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ടു
വർക്കല: വിവാഹ തലേന്ന് പെൺവീട്ടിലുണ്ടായ സംഘർഷത്തിൽ വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ടു. വധുവിന്‍റെ മുൻ ആൺ സുഹൃത്തും സംഘവുമാണ് കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വർക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.
കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വടശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വർക്കല പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Post A Comment: