കാഞ്ഞങ്ങാട്: സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ 12 കാരനെ പിടികൂടിയതോടെ പുറത്ത് വന്നത് വമ്പൻ സംഭവങ്ങൾ. കാസർകോട് രാജപുരത്താണ് സംഭവം നടന്നത്. സ്ത്രീകൾ കുളിക്കുന്ന സ്ഥലങ്ങളിൽ 12 കാരൻ എത്തുന്നത് പതിവായതോടെയാണ് നാട്ടുകാർ നിരീക്ഷണം ശക്തമാക്കിയത്.
തുടർന്ന് കുട്ടിയെ കൈയോടെ പൊക്കിയതോടെ പുറത്ത് വന്നത് പ്രകൃതി വിരുദ്ധ പീഡനം അടക്കമുള്ള സംഭവങ്ങൾ. കാസര്‍കോട് രാജപുരം സ്വദേശിയായ രമേശനെ ഇതോടെ പൊലീസ് അറസ്റ്റ് ചെയ്‌തു.
രമേശൻ പതിവായി 12 കാരനെ പ്രകൃതി വിരുദ്ധമായി പീഡനത്തിനിരയാക്കിയിരുന്നു. തുടർന്ന് സ്ത്രീകളുടെ കുളി സീൻ പകർത്താൻ കുട്ടിയെ ഇയാൾ ചട്ടം കെട്ടുകയായിരുന്നു. ഇങ്ങനെ നിരവധി തവണ രമേശന്‍ പറഞ്ഞിട്ട് താന്‍ സ്ത്രീകള്‍ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനിടെയാണ് രമേശന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്ന് പന്ത്രണ്ടു വയസുകാരന്‍ വെളിപ്പെടുത്തിയത്.
ഇതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു അറിയിച്ചു. ഒടുവില്‍ 45 വയസുകാരനായ രമേശനെ പ്രകൃതി വിരുദ്ധ പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നടത്തിയുമായിരുന്നു പീഡനം. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രമേശനെതിരെ പൊലീസ് കേസെടുത്തത്.
പ്രദേശവാസികളായ ചില സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് 12 വയസുകാരനെ നാട്ടുകാര്‍ നിരീക്ഷിച്ച് വരികയായിരുന്നു. പരിസരത്തെ ഒരു വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെയാണ് കുട്ടിയെ നാട്ടുകാര്‍ പിടികൂടുന്നതും രമേശന്‍റെ പേര് പുറത്താകുന്നതും.
തുടര്‍ന്ന് കൗണ്‍സലിങ് നല്‍കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറയുന്നത്. രമേശന്‍ ഇത്തരത്തില്‍ ഇനിയും കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നുള്ള സംശയത്തിലാണ് പ്രദേശവാസികള്‍. കടയില്‍ എത്തുന്ന കുട്ടികളെ മിഠായിയും മറ്റും നല്‍കി പ്രലോഭിപ്പിച്ചാണ് പീഡനമെന്നും പ്രദേശവാസികള്‍ സംശയിക്കുന്നു. സംഭവത്തില്‍ രാജപുരം പൊലീസ് അന്വേഷണം തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: