വർക്കല: മകളുടെ വിവാഹ തലേന്ന് പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ മുമ്പും യുവതിയുടെ വിവാഹം മുടക്കിയിട്ടുണ്ടെന്ന് പൊലീസ്. വര്‍ക്കല വടശേരിക്കോണം വലിയവിളാകം ശ്രീലക്ഷ്മിയില്‍ ജി.രാജു (63) വാണ് കൊല്ലപ്പെട്ടത്. വടശേരിക്കോണം സ്വദേശി ജിഷ്ണു (26), സഹോദരന്‍ ജിജിന്‍ (25), സുഹൃത്തുക്കളായ മനു (26), ശ്യാംകുമാര്‍ (26) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ജിഷ്ണുവും യുവതിയും തമ്മിൽ നേരത്തെ സൗഹൃതത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്നും യുവതി പിൻമാറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് യുവതിക്ക് വന്ന മൂന്ന് നാല് ആലോചനകൾ പ്രതികൾ മുടക്കിയിരുന്നു.
യുവതിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് പ്രതി ജിഷ്ണു നേരത്തെ പെണ്‍കുട്ടിയുടെ കുടുംബത്തിനോട് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് ചെറുന്നിയൂര്‍ സ്വദേശിയുടെ ആലോചന വരുന്നത്. ഈ ആലോചനയില്‍ വിവാഹം നിശ്ചയിച്ചതോടെ ഇതു മുടക്കാനും ഇവര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ചെറുന്നിയൂര്‍ സ്വദേശി ഉറച്ചു നിന്നതോടെ ഇക്കാര്യത്തില്‍ പ്രതികള്‍ പരാജയപ്പെടുകയായിരുന്നു.
ഒടുവില്‍ പിറ്റേന്ന് വിവാഹം നടക്കുമെന്ന് ഉറപ്പായതോടെയാണ് അത് എങ്ങനേയും മുടക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ രാത്രി വധു ഗൃഹത്തില്‍ എത്തിയത്. നാട്ടുകാര്‍ അറിയുന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പിറ്റേന്ന് വിവാഹം മുടക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം.
പ്രതികള്‍ വധുഗൃഹത്തില്‍ എത്തി പ്രശ്‌നമുണ്ടാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നു ജിഷ്ണുവില്‍ നിന്നും ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. അതിനിടയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് രാജുവിന്‍റെ കൊലപാതകം നടക്കുന്നത്. പ്രതികളെ തുടരന്വേഷണത്തിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് വെള്ളിയാഴ്ച അപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: