ഇടുക്കി: വനത്തിനുള്ളിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ നാലംഗ സംഘം പിടിയിൽ. മാങ്കുളം സ്വദേശി ഉണ്ണി (25), കുമളി ട്രൈബൽ കോളനിയിൽ താമസിക്കുന്ന ബിനോയ് (23), വിഷ്ണു (27), ശ്യം (23) എന്നിവരാണ് അറസ്റ്റിലായത്.
പെരിയാർ ടൈഗർ റിസർവിൽപെട്ട തേക്കടി ശകുന്തള കാട്ടിൽ നിന്നാണ് പ്രതികൾ ചന്ദന മരം മുറിച്ച് കടത്തിയത്. 50 കിലോയോളം ചന്ദനമാണ് കടത്തിയത്. ഇതിൽ 25 കിലോ ചന്ദനം ഇവരിൽ നിന്ന് പിടികൂടി.
25 കിലോ ചന്ദനം കുമളിയിലെ ഒരു സ്പൈസസ് വ്യാപാരിക്ക് വിറ്റതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. തേക്കടി റേഞ്ചാഫിസർ അഖിൽ ബാബു, ഡപ്യൂട്ടി റേഞ്ചർ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
എലിപ്പനിയും ഡെങ്കിപ്പനിയും തിരിച്ചറിയാം
തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. സാധാരണ പകർച്ച പനിക്ക് പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് 25 പേര്‍ മരിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ആറ് മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഒരു ദിവസം മാത്രം സംസ്ഥാനത്ത് വിവിധ ആശുപത്രി ഒപികളിലായി എത്തിയത് പതിനായിരത്തിലധികം പേരാണ്.
ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം സമയബന്ധിതമായി ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായി വരാം. ഡെങ്കിപ്പനി ബാധിച്ചാല്‍ അത് ആദ്യം നിസാരമായി തോന്നിയാലും മണിക്കൂറുകള്‍ കൊണ്ട് തന്നെ സ്ഥിതി മോശമാകാം. ഇക്കാര്യം നമുക്കൊരിക്കലും ഉറപ്പിക്കാൻ സാധിക്കില്ല. അതിനാല്‍ തന്നെ രോഗി എപ്പോഴും നിരീക്ഷണത്തിലായിരിക്കണം. പലരും ഡെങ്കുവോ എലിപ്പനിയോ ബാധിക്കുമ്പോള്‍ പോലും വെറും പനിയാണ് അതങ്ങ് മാറിക്കോളും എന്ന രീതിയില്‍ നിസാരമായി സമീപിക്കുന്നത് വീണ്ടും സങ്കീര്‍ണതകള്‍ കൂട്ടുകയോ ഉള്ളൂ.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
അസഹനീയമായ തളര്‍ച്ചയാണ് പ്രധാന ലക്ഷണം. ഒപ്പം പനി, കണ്ണ് വേദന- ഇത് കണ്ണുകള്‍ക്ക് പിന്നിലായി അനുഭവപ്പെടുന്ന രീതിയിലായിരിക്കും, ശരീരത്തിലൊട്ടാകെ വേദന (സന്ധി- പേശി, എല്ലുകളിലെല്ലാം വേദന), തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ പാടുകള്‍, ഓക്കാനം- ഛര്‍ദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്നവയാണ്.
ഡെങ്കു അല്‍പം കൂടി ഗുരുതരമാകുമ്പോള്‍ ലക്ഷണങ്ങള്‍ വീണ്ടും മാറും. വയറുവേദന, കഠിനമായ ഛര്‍ദ്ദി ( ദിവസത്തില്‍ മൂന്ന് തവണയെങ്കിലും എന്ന തരത്തില്‍), മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലില്‍ രക്തം, മലത്തില്‍ രക്തം, അസഹനീയമായ തളര്‍ച്ച മൂലം വീണുപോകുന്ന അവസ്ഥ, അസാധാരണമായ അസ്വസ്ഥത എന്നിവയെല്ലാം ഗുരുതരമായ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അത്രയും സങ്കീര്‍ണമായ സാഹചര്യമാണിത്.
എലിപ്പനിയുടെ ലക്ഷണങ്ങള്‍
എലിപ്പനിയിലും പനി തന്നെയാണ് പ്രകടമായ ആദ്യത്തെയൊരു ലക്ഷണം. ഇതിന് പുറമെ ഛര്‍ദ്ദിയും തലവേദനയും ശരീരവേദനയുമെല്ലാം എലിപ്പനിയിലും കാണാം. അതേസമയം ഈ ലക്ഷണങ്ങളിലെ തന്നെ ചില വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിലൂടെ ഡെങ്കിപ്പനിയും എലിപ്പനിയും വേര്‍തിരിച്ചറിയാം.
ശരീരവേദനയ്ക്കൊപ്പം ചിലരില്‍ എലിപ്പനിയുടെ ലക്ഷണമായി നീരും കാണാറുണ്ട്. അതുപോലെ ചുവന്ന നിറത്തില്‍ ചെറിയ കുരുക്കള്‍ പോലെ തൊലിപ്പുറത്ത് പൊങ്ങുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം.
അതിനാല്‍ തന്നെ പനിക്കൊപ്പം അസഹനീയമായ ക്ഷീണം, ശരീരവേദന, തലവേദന, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയില്‍ പോയി പരിശോധന നടത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യുന്നതാണ് ഉചിതം.
Post A Comment: