കൊച്ചി: ചക്കപ്പഴം എന്ന ജനപ്രിയ കോമഡി സീരിയലിലെ പൈങ്കിളിയെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. ബാല താരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രുതി ചക്കപ്പഴത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ആരാധകർക്കായി തന്‍റെ മാലി ദ്വീപ് യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്. യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനു പുറമെ, ഫോട്ടോഷൂട്ടുകളും റീലുകളുമായി ഇൻസ്റ്റഗ്രാമിലൂടെയും താരം ആരാധകർക്ക് മുന്നില്‍ എത്തിക്കാറുണ്ട്.
കടലിനടിയിൽ മീനുകൾക്കൊപ്പം സഞ്ചരിക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാർക്കുകളാണ് ശ്രുതിയ്ക്കൊപ്പമുള്ളത്. ഷാർക്കുകളെ കണ്ടുമുട്ടിയപ്പോൾ എന്നാണ് ചിത്രത്തിന് ശ്രുതി നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. വളരെ ആവേശത്തോടെയാണ് ശ്രുതിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: