www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുൻ എസ്എഫ്ഐ നേതാവിനെതിരെ നിഖിലിന്‍റെ മൊഴി; വ്യാജ സർട്ടിഫിക്കറ്റിന് നൽകിയത് രണ്ട് ലക്ഷം

Share it:



കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിലിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇന്നലെ രാത്രി കോട്ടയത്ത് നിന്നാണ് നിഖിൽ പിടിയിലാകുന്നത്. എസ്എഫ്ഐ മുൻ കായംകുളം ഏരിയാ പ്രസിഡന്‍റ് അബിൻ സി രാജാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്‍റെ ബുദ്ധി കേന്ദ്രമെന്ന് നിഖിൽ മൊഴി നൽകിയതായിട്ടാണ് വിവരം. 

ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുകയാണ്. 2020ൽ ഇയാൾക്കു രണ്ട് ലക്ഷം രൂപ കൈമാറിയെന്നും നിഖിൽ പറയുന്നു. ഒളിവിൽ പോയ രാത്രി ഫോൺ ഓടയിൽ കളഞ്ഞെന്നാണ് നിഖിൽ പറയുന്നത്. മുഴുവൻ യാത്രകളും നടത്തിയത് കെഎസ്ആർടിസി ബസിൽ തനിച്ചാണ്. കയ്യിലെ പണം തീർന്നതു മൂലമാണ് കീഴടങ്ങാൻ തീരുമാനിച്ചത്. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താനായിരുന്നു തീരുമാനമെന്നും നിഖിൽ മൊഴി നൽകി.

മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനായി പൊലീസ് കോട്ടയത്ത് കാത്ത് കിടന്നത് രണ്ടു മണിക്കൂറാണ്. രാത്രി പത്തോടെയാണ് കായംകുളത്തു നിന്നുള്ള അന്വേഷണസംഘം കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയത്. കോഴിക്കോട് നിന്ന് വന്നുപോകുന്ന മുഴുവൻ ബസുകളുടെയും വിവരം ഡിപ്പോയിൽ നിന്ന് ശേഖരിച്ചു.

കോഴിക്കോട് നിന്നുള്ള എസി ലോ ഫ്ലോർ ബസ്സിലാണ് നിഖിലിന്‍റെ യാത്ര എന്ന സ്ഥിരീകരണം ലഭിച്ചത് രാത്രി 12നാണ്. 12.40ന് ബസ് എത്തിയതോടെ മഫ്തിയിലുള്ള പൊലീസ് സംഘം നിഖിലിനെ ബസിനുള്ളിൽ കയറി പിടികൂടുകയായിരുന്നു. ലോക്കൽ പൊലീസിനെയും ഡിപ്പോ അധികൃതരെയും അറിയിക്കാതെയായിരുന്നു അന്വേഷണസംഘത്തിന്‍റെ രഹസ്യ നീക്കം.

കായംകുളം എംഎസ്എം കോളജിൽ ബികോം വിദ്യാർഥിയായിരുന്ന നിഖിൽ പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ എംകോമിനു ചേർന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്ഐ നേതാക്കളെ കാണാൻ 18 ന് തിരുവനന്തപുരത്തു പോയപ്പോൾ സിപിഎമ്മിന്‍റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേർത്തലയിലെ ഒരു എസ്എഫ്ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

17 കാരിയുമായി ട്യൂഷൻ അധ്യാപിക ഒളിച്ചോടി

തിരുവനന്തപുരം: ട്യൂഷൻ ക്ലാസിലെ ബന്ധം പ്രണമായി വളർന്നതോടെ 17 കാരിയായ വിദ്യാർഥിനി ട്യൂഷൻ പഠിപ്പിക്കുന്ന അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി. തിരുവനന്തപുരത്തെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയാണ് നഗരത്തിലെ ട്യൂഷൻ അധ്യാപികയ്ക്കൊപ്പം നാടു വിട്ടത്. സംഭവത്തിൽ ഇരുവരെയും പൊലീസ് അങ്കമാലിയിൽ നിന്നും കണ്ടെത്തുകയും അധ്യാപികയ്ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്‌തു.

ഇവരെ ഒളിച്ചോടാൻ സഹായിച്ച യുവാവിനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സുഹൃത്ത് 24 കാരനാണ് അറസ്റ്റിലായ മറ്റൊരാൾ. വിദ്യാർഥിനി 22 കാരിയുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ എത്തിയതായിരുന്നു. 

തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുത്ത് അന്വമഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ അങ്കമാലിയിലുണ്ടെന്ന വിവരമം ലഭിക്കുന്നതും പൊലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതും. 

പെണ്‍കുട്ടി താമസിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തായിരുന്നു. കുട്ടിക്ക് ട്യൂഷന്‍ എടുത്തിരുന്ന വ്യക്തിയാണ് ശ്രീകാര്യം സ്വദേശിനിയായ യുവതി. ട്യൂഷന്‍ എടുക്കുന്ന സമയത്ത് യുവതിയും പെണ്‍കുട്ടിയും തമ്മില്‍ വളരെയേറെ അടുത്തു. ഒരു ദിവസം ഇവരുടെവഴിവിട്ട ബന്ധം കണ്ടുകൊണ്ടു വന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിയെ ട്യൂഷന്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീകാര്യം പൊലീസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. 

അതേസമയം യുവതിയും പെണ്‍കുട്ടിയും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ തുടര്‍ന്നു വരികയായിരുന്നു എന്നാണ് വിവരം. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് പെണകുട്ടിയുടെ വീട്ടുകാര്‍ മെഡിക്കല്‍ കോളെജ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പെണ്‍കുട്ടി യുവതിക്കൊപ്പം പോയതാണെന്ന് മനസ്സിലായി. 

അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്‍റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയേയും യുവതിയേയും ഒളിച്ചോടാന്‍ സഹായിച്ച യുവാവിനേയും പൊലീസ് അറസ്റ്റു ചെയ്തു.

അതേസമയം യുവതിക്കൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന്  പെണ്‍കുട്ടി വ്യക്തമാക്കി. തനിക്ക് 18 വയസായാല്‍ അപ്പോള്‍ മുതല്‍ ഒന്നിച്ചു ജീവിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശമനുസരിച്ച് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.


Share it:

Kerala

Post A Comment: