ഇടുക്കി: കഞ്ചാവുമായി നെടുങ്കണ്ടത്ത് പിടിയിലായ സ്ത്രീ കേരളത്തിലേക്കുള്ള ലഹരി കടത്തിലെ മുഖ്യകണ്ണിയെന്ന് പൊലിസ്. ചൊവ്വാഴ്ച്ച രാത്രിയിലാണ് നെടുങ്കണ്ടം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് സ്ത്രീയടക്കം മൂന്ന് പേർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 13 കിലോയോളം കഞ്ചാവ് കണ്ടെടുത്തു.
ഇപ്പോള്‍ വത്തലഗുണ്ടില്‍ താമസിക്കുന്ന തമിഴ്‌നാട് പുതുപ്പെട്ടി സ്വദേശിനി ചിത്ര (50), തേനി അരവണുപുത്തൂര്‍ കാളിയമ്മന്‍ തെരുവില്‍ മുരുകന്‍ (43), മണപ്പാറെ നടുപ്പെട്ടി ഭാരതി (43) എന്നിവരാണ് അറസ്റ്റിലായത്. കിലോയ്ക്ക് ഒരു ലക്ഷം രൂപ നിരക്കിൽ കച്ചവടം പറഞ്ഞുറപ്പിച്ചാണ് മുന്തിയ ഇനം കഞ്ചാവുമായി പ്രതികൾ കേരളത്തിലേക്ക് വന്നത്.
കാലങ്ങളായി കേരളത്തിലേക്ക് ലഹരി കടത്തിയിരുന്നതായി അറസ്റ്റിലായ ചിത്ര പൊലീസിനോട് വെളിപ്പെടുത്തി. ആന്ധ്ര പ്രദേശിൽ നിന്നും കിലോയ്ക്ക് 30,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ ഒരു ലക്ഷം രൂപ നിരക്കിലാണ് മൊത്തമായി വിൽപ്പന നടത്തുന്നത്.
ഇവിടെ ഇത് ഒന്നര ലക്ഷം രൂപയോളം ഈടാക്കിയാണ് ചില്ലറ വിൽപ്പന. കേരളത്തിലെ വിവിധ ഇടങ്ങളിൽ കഞ്ചാവ് എത്തിച്ചിരുന്നതായും തമിഴ്നാട്ടിലെ തങ്ങളുടെ സങ്കേതത്തിൽ വന്ന് നിരവധി പേർ കഞ്ചാവ് വാങ്ങാറുണ്ടെന്നും ചിത്ര പൊലീസിന് മൊഴി നൽകി.
കേരളത്തിലെ ഇവരുടെ ഇടപാടുകാരെ കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് എത്തിച്ച കഞ്ചാവ് ഒരു മലയാളിക്കും മറ്റൊരു ഹിന്ദിക്കാരനും പറഞ്ഞുറപ്പിച്ചതാണ്. ഇവരെയും പൊലീസ് പിടികൂടാൻ ശ്രമം തുടങ്ങി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: