www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇൻക്വസ്റ്റ് നടപടിയിൽ ക്രമക്കേട്; കട്ടപ്പനയിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായി സൂചന

Share it:



ഇടുക്കി: ഇൻക്വസ്റ്റ് നടപടിക്കിടെ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ക്രമക്കേട് നടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു യുവാവുമായി ചേർന്ന് ചില ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടതോടെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായിട്ടാണ് റിപ്പോർട്ട്. കുറ്റകൃത്യങ്ങളിൽ ഇൻക്വസ്റ്റ് തയാറാക്കുന്ന സമയത്ത് ചിത്രമെടുക്കാനും  മറ്റും പൊലീസ് യുവാവിനെ കൂടെക്കൂട്ടിയ ശേഷം ചിത്രമെടുത്ത വകയിൽ ലഭിക്കുന്ന തുക വീതം വെച്ചെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. 

പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച യുവാവ് നിർണായക കേസുകളിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്നതായും വിവരമുണ്ട്. പൊലീസ് സ്റ്റേഷനിൽ ഇ‍യാൾക്ക് അമിത സ്വാതന്ത്രം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസുകാർക്കും പ്രതികൾക്കുമിടയിൽ സാമ്പത്തിക ഇടപാടിന് ഇയാൾ ഇടനില നിൽക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നുണ്ട്. 

ഏതാനും വർഷങ്ങൾ മുമ്പാണ് യുവാവ് കട്ടപ്പനയിൽ മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞ് പലയിടങ്ങളിലും എത്താൻ തുടങ്ങിയത്. പ്രസ് ക്ലബുകളിൽ പോലും അംഗത്വമില്ലാത്ത യുവാവ് വാഹനങ്ങളിൽ നിയമ വിരുദ്ധമായി പ്രസ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. 

അനധികൃതമായി ‍ഇയാൾ പലയിടങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയതിനെ തുടർന്ന് കട്ടപ്പനയിലെ പൊലീസിനെ ഇക്കാര്യം മാധ്യമ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലക്കെടുക്കാതെ അടുപ്പം സ്ഥാപിക്കുകയായിരുന്നു. വഴിവിട്ട ഇടപാടുകൾക്ക് ഇട നിലനിൽക്കുന്നതാണ് ഉദ്യോഗസ്ഥരും യുവാവും തമ്മിലുള്ള അടുപ്പത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ലഭിക്കും.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിർദേശം നല്‍കി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകും. അതിശക്തമായ മഴയും കാറ്റുമുണ്ടാകും. അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ചു. സാഹചര്യം കണക്കിലെടുത്ത് 67 ട്രെയിനുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. 

ഇന്നലെ രാത്രിയിൽ പെയ്‌ത മഴയിൽ കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം കെട്ടാങ്ങലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. ആളപായമില്ല. മുക്കത്ത് നിന്നും ഫയർഫോഴ്സെത്തി മരംമുറുച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.


Share it:

Idukki

Mostreaded

Post A Comment: