ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 24 കാരന് 135 വർഷം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (എഫ്ടിഎസ്സി) ജഡ്ജി സജി കുമാറാണ് ശിക്ഷ വിധിച്ചത്. കരീലക്കുളങ്ങര പൊലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
രണ്ട് വര്‍ഷം മുമ്പാണ് ബന്ധുവായ പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവം ഉണ്ടായത്. കുട്ടികള്‍ക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷണം (പോക്‌സോ) ആക്ട്, ഐപിസി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
വിവിധ വകുപ്പുകളിലായി ആകെ 135 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. എന്നാല്‍ ഒരേസമയം അനുഭവിക്കേണ്ട ഉയര്‍ന്ന ശിക്ഷ 20 വര്‍ഷമായതിനാല്‍ പ്രതി അത്രയും കാലം ജയില്‍വാസം അനുഭവിക്കണമെന്ന്, പബ്ലിക് പ്രോസിക്യൂട്ടര്‍ രഘു പറഞ്ഞു.
പ്രതിക്ക് 5.1 ലക്ഷം രൂപ പിഴയും വിധിച്ച കോടതി, സംഭവസമയത്ത് 15 വയസുള്ള പെണ്‍കുട്ടിയുടെ രക്ഷിതാവിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്‍റെ ജ്യേഷ്ഠന്‍റെ മകനാണ് പ്രതി. പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നതും ഈ യുവാവായിരുന്നു.
ഈ അടുപ്പം മുതലെടുത്ത് ഇരയായ പെണ്‍കുട്ടി കുളിക്കുമ്പോള്‍ വീഡിയോ പകര്‍ത്തുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ കഴിയുന്ന ഇരയായ പെണ്‍കുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കിയതായും അഭിഭാഷകന്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇറക്കം കുറഞ്ഞ വസ്ത്രം; യുവതിയുടെ ദേഹത്ത് തിളച്ച സൂപ്പൊഴിച്ച് അമ്മായിച്ഛൻ
ബീജിങ്: ഇറക്കം കുറഞ്ഞ പാന്‍റ് ധരിച്ച് ഭക്ഷണം വിളമ്പിയ മരുമകളുടെ ദേഹത്ത് ചൂട് സൂപ്പൊഴിച്ച് ഗൃഹനാഥൻ. സംഭവത്തിന് പിന്നാലെ വിവാഹ മോചനത്തിനുള്ള നീക്കത്തിലാണ് യുവതി. ചൈനയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വരുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഷൂ എന്ന് കുടുംബ പേരുള്ള ചൈനീസ് യുവതിക്കാണ് അമ്മായി അപ്പനിൽ നിന്നും ഭർത്താവിൽ നിന്നും ദുരനുഭവം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്‍റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛന്‍റെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്‍റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയെ ശകാരിച്ചത്.
എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മരുമകളുടെ മറുപടിയിൽ അസംതൃപ്തനായ അമ്മായിഅച്ഛൻ ഊണ് മേശയിൽ ഉണ്ടായിരുന്ന ചൂട് ഭക്ഷണപദാർഥങ്ങൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. യുവതിയെ കൊല്ലും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഈ സമയം യുവതിയോടൊപ്പം ഉണ്ടായിരുന്ന മകനാണ് അമ്മയെ രക്ഷിക്കാനായി പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തും വരെ അമ്മയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുകയും എന്തു വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതിൽ കൈ കടത്തരുത് എന്ന് അമ്മായി അച്ഛന് താക്കീത് നൽകുകയും ചെയ്തു.
എന്നാൽ, കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന ഭർത്താവിനെ യുവതി വിവരങ്ങൾ അറിയിച്ചപ്പോൾ അയാൾ തന്‍റെ അച്ഛന്‍റെ പക്ഷം പിടിക്കുകയും മേലാൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് യുവതിക്ക് വീണ്ടും താക്കീത് നൽകുകയും ചെയ്തു. ഏതായാലും ഇപ്പോൾ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യുവതി പറയുന്നത്.
ശരീരത്തിലാകമാനം ഗുരുതരമായി പൊള്ളലേറ്റത്തിന്‍റെ പാടുകളും ഇവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ആക്രമണം നടത്തിയ അമ്മായിഅച്ഛനും യുവതിയുടെ ഭർത്താവിനും എതിരെ ഉയരുന്നത്.
Post A Comment: