ഇടുക്കി: കടയുടെ മുമ്പിൽ നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലായി. വ്യാപാരിക്ക് പരുക്ക്. ഇടുക്കി തൂക്കുപാലം ടൗണിലാണ് വൻ സംഘർഷം ഉണ്ടായത്. രാത്രി കടയുടെ മുമ്പിൽ നിൽക്കുന്നതിനെ ചോദ്യം ചെയ്‌ത വ്യാപാരിയും മറ്റൊരാളും തമ്മിലുണ്ടായ തർക്കം കണ്ടു നിന്നവർ ഏറ്റെടുക്കുകയായിരുന്നു.
ഇതോടെ ചേരി തിരിഞ്ഞ് വൻ സംഘർഷം ഉടലെടുത്തു. സംഘർഷത്തിൽ ടൗണിലെ വ്യാപാരി ജയലാലിനാണ് പരുക്കേറ്റത്. തൂക്കുപാലം സ്വദേശിയായ പിക്കപ്പ് ഡ്രൈവറായ ബിനുവാണ് വ്യാപാരിയുടെ തലയ്ക്ക് സ്റ്റീല്‍ ലിവര്‍ കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചത്. നെടുങ്കണ്ടം എസ്.ഐ
ടി.എസ്. ജയകൃഷ്ണന്‍റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: