ഇടുക്കി: ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. ഇടുക്കി പാറത്തോട്ടിലാണ് തിങ്കാളാഴ്ച്ച വൈകിട്ട് സംഘർഷമുണ്ടായത്. പാറത്തോട് പുല്ല്മേട് കോളനിയിൽ ജീവ (22) നാണ് കുത്തേറ്റത്.
ശിങ്കാരികണ്ടം കോളനിയിൽ കവിയരസൻ എന്നയാളാണ് ജീവയെ കുത്തി പരിക്കേൽപ്പിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് പാറത്തോട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ വിഷയത്തെ തുടർന്നുള്ള വൈര്യഗ്യമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ.
ജീവയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കു വേണ്ടി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ ജീവയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: