ഇടുക്കി: അതിർത്തി മേഖലയായ നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട. സ്ത്രീ അടക്കം മൂന്നു പേരെയാണ് നെടുങ്കണ്ടം ബസ് സ്റ്റാന്‍റിനു പരിസരത്ത് നിന്നും പിടികൂടിയത്.
തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയായ ചിത്ര, വരശുനാട് സ്വദേശി മുരുകൻ, ബോഡി സ്വദേശി ഭാരതി എന്നിവരാണ് അറസ്റ്റിലായത്. ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പതിഞ്ചര കിലോയിലധികം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് നെടുങ്കണ്ടം മേഖലയിലെ മൊത്ത വിതരണക്കാർക്ക് കൈമാറുകയായിരുന്നു ലക്ഷ്യം എന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: