കാസർകോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കാസർകോഡ് ഒടയംച്ചാൽ സ്വദേശിനി അശ്വതി(28)യാണ് മരിച്ചത്. പരവനടുക്കം ഹയർ സെക്കൻഡറി സ്കൂളിലെ ടിടിസി വിദ്യാർഥിനിയാണ്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ചയാണ് രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് കാസർഗോട്ടെ സ്വകാര്യ ആശുപത്രി ചികിത്സ തേടി. ചൊവ്വാഴ്ച രോഗം മൂർച്ഛിച്ചതോടെ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ചെമ്മനാട് ആലക്കം പടിക്കാലിലെ ശ്രീജിത്താണ് ഭർത്താവ്. ആറു വയസുള്ള ഒരു കുട്ടിയുണ്ട്. ഒടയംച്ചാലിലുള്ള അശ്വതിയുടെ വീട്ടിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: