ചെന്നൈ: കാമുകനൊപ്പം ജീവിക്കാൻ രണ്ടര വയസുള്ള കുട്ടിയെ അടിച്ചു കൊലപ്പെടുത്തി അമ്മ. തമിഴ്നാട്ടിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. ചെന്നൈ മങ്ങാട്ട് താമസിക്കുന്ന ലാവണ്യയാണ് കാമുകൻ മണികണ്ഠന്‍റെ സഹായത്തോടെ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇരുവരും അറസ്റ്റിലായി.
ലാവണ്യയുടെ ഭർത്താവ് സെൽവപ്രകാശ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ഭർത്താവും ലാവണ്യയും തമ്മിൽ പിരിഞ്ഞു താമസിക്കുകയായിരുന്നു. ലാവണ്യക്കൊപ്പമായിരുന്നു മകൻ സർവേശ്വരൻ. ഇതിനിടെ മണികണ്ഠനുമായി അടുപ്പത്തിലായ ലാവണ്യ കുട്ടിയെ ഒഴിവാക്കാൻ പദ്ധതി തയാറാക്കി.
കഴിഞ്ഞ മാസം സര്‍വ്വേശ്വരന്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരശ അറിയിക്കാതെ കുട്ടിയുടെ സംസ്‌കാര ചടങ്ങ് ലാവണ്യ നടത്തുകയും ചെയ്തിരുന്നു. വീട്ടിനുള്ളില്‍വീണ് തലയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് മകന്‍ മരിച്ചുവെന്നായിരുന്നു ലാവണ്യ പുറത്ത് പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം സെല്‍വപ്രകാശം തന്‍റെ മകനെ കാണുവാന്‍ ലാവണ്യയുടെ വീട്ടില്‍ എത്തിയിരുന്നു. അപ്പോള്‍ മാത്രമാണ് മകന്‍ മരിച്ച വിവരം അദ്ദേഹം അറിയുന്നത്. സെല്‍വപ്രകാശത്തെ വിവരം അറിയിക്കാതെയാണ് മകന്‍റെ സംസ്‌കാര ചടങ്ങുകള്‍ ലാവണ്യ നടത്തിയത്.
ആ സമയത്ത് തനിക്ക് ആരേയും അറിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലാവണ്യ പറഞ്ഞത്. അതേസമയം കുട്ടിയുടെ മരണത്തില്‍ തനിക്ക് സംശയമുണ്ടെന്ന് സെല്‍വപ്രകാശം അയല്‍ക്കാരോട് വ്യക്തമാക്കുകയായിരുന്നു. ഈ സമയം അയല്‍ക്കാര്‍, തങ്ങള്‍ക്കും കുഞ്ഞിന്‍റെ മരണത്തില്‍ സംശയമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് സെല്‍വപ്രകാശം പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തിയതോടെയാണ് കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ലാവണ്യയും മണികണ്ഠനും ചേര്‍ന്ന് കുട്ടിയെ അടിച്ചു കൊന്നതാണെന്നാണ് പൊലീസ് പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: