കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലവട്ടം പീഡനത്തിനിരയാക്കിയ സംഭവത്തിൽ 32 കാരന് 93 വർഷം തടവ് ശിക്ഷ. പുളിങ്ങോം പാലാംതടം കാണിക്കാരൻ കെ.ഡി രമേശിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
പത്ത് വയസുള്ള കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ആണ് വിധി പറഞ്ഞത്.
അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിലിലാണ് സംഭവം. പയ്യന്നൂര്‍ സിഐ ആയിരുന്ന എംപി ആസാദ് ചെറുപുഴ എസ്‌ഐ എംഎന്‍ ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: