ന്യൂഡൽഹി: യാത്രക്കിടെ വിമാനത്തിലെ സീറ്റിൽ മലമൂത്ര വിസർജനം നടത്തിയ ആൾ അറസ്റ്റിൽ. യാത്രക്കാരനായ രാം സിങാണ് വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സീറ്റില്‍ ഇയാള്‍ തുപ്പിവെച്ചതായും എഫ്‌ഐആറില്‍ പറയുന്നു.
ജൂണ്‍ 24ന് മുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യയുടെ സി 866 വിമാനത്തിലാണ് സംഭവം നടന്നത്. ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ക്യാബിന്‍ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് യാത്രക്കാരെ സുരക്ഷിതരായി മാറ്റിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
ഇയാളുടെ പ്രവൃത്തി കണ്ട് മറ്റ് യാത്രക്കാരും ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറിയതെന്നും എഫ്‌ഐആറിലുണ്ട്. ക്രൂ അംഗം ഉടന്‍ തന്നെ വിവരം പൈലറ്റിനെയും മറ്റ് അധികൃതരെയും അറിയിച്ചു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി
ഇടുക്കി: ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്താണ് പന്നി ഫാമിൽ പനി സ്ഥിരീകരിച്ചത്. ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ദയാവധം ചെയ്യും.
ഫാമില്‍ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പന്നികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ച് ബംഗളൂരുവിലെ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളാണ് ഈ രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുക.
പനി സ്ഥിരീകരിച്ച ഫാമില്‍ ബാക്കിയുണ്ടായിരുന്ന പന്നികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും അടുത്തിടെ മറ്റ് എവിടെക്ക് എങ്കിലും പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിന്‍റെ പത്ത് കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പന്നി മാംസം വില്‍ക്കുന്നതും പന്നികളെ കൊണ്ടുപോകുന്നതും നിരോധനം ഏര്‍പ്പെടുത്തി.
Post A Comment: