www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വൻ കള്ളനോട്ട് വേട്ട; ഒരാൾ പിടിയിൽ

Share it:



ഇടുക്കി: നോട്ട് ഇരട്ടിപ്പെന്ന പേരിൽ കള്ളനോട്ടുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന വണ്ടിപ്പെരിയാറ്റിൽ പിടിയിൽ. വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരത്ത് താമസിക്കുന്ന സെബിൻ ജോസഫാണ് (26) പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട നിരവധി പേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് നോട്ട് ഇരട്ടിപ്പ് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 22,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തുകയായിരുന്നു. വീടിനുള്ളിലെ കിടപ്പ് മുറിയിൽ മൊബൈൽ കവറിനുള്ളിലാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്.

ചെന്നൈയിൽ നിന്നും 20,000 രൂപയുടെ ഒറിജിനൽ നോട്ട് നൽകി 40,000 രൂപ കള്ള നോട്ടായി വാങ്ങുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ശേഷിക്കുന്ന പണം പലർക്കായി നോട്ട് ഇരട്ടിപ്പിന്‍റെ പേരിൽ വിതരണം ചെയ്‌തതായും പ്രതി പൊലീസിനോട് പറഞ്ഞു. ഒറിജിനൽ നോട്ട് നൽകിയാൽ ഇരട്ടി കള്ളനോട്ട് നൽകുന്നതാണ് ഇവരുടെ രീതി. സംഘത്തിൽപെട്ട പലരും പൊലീസ് നിരീക്ഷണത്തിലാണ്. 

അറസ്റ്റിലായ പ്രതി മുമ്പും സമാനമായ ഇടപാടുകൾ നടത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്റ്റർ ഹേമന്ദ് കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി. വിനോദ് കുമാർ, എ.എസ്.ഐ റെജി, സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നതായും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ലഭിക്കും.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിർദേശം നല്‍കി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകും. അതിശക്തമായ മഴയും കാറ്റുമുണ്ടാകും. അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ചു. സാഹചര്യം കണക്കിലെടുത്ത് 67 ട്രെയിനുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. 

ഇന്നലെ രാത്രിയിൽ പെയ്‌ത മഴയിൽ കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം കെട്ടാങ്ങലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. ആളപായമില്ല. മുക്കത്ത് നിന്നും ഫയർഫോഴ്സെത്തി മരംമുറുച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Share it:

Idukki

Mostreaded

Post A Comment: