തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെയാണ് കഴക്കൂട്ടത്ത് ഗോഡൗണിൽ നിന്നും വിവസ്ത്രയായി യുവതി ഇറങ്ങിയോടിയത്. ഇതോടെയാണ് ക്രൂരമായ ബലാത്സംഗത്തിന്‍റെ വിവരം പുറത്ത് വന്നത്.
കിരണിന്‍റെ സുഹൃത്തായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്തിനൊപ്പം യുവതി ഭക്ഷണം കഴിക്കാൻ കഴക്കൂട്ടത്തെ ഒരു ഹോട്ടലിലെത്തിയിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
സംഭവം അറിഞ്ഞ കിരൺ ഇവിടെയെത്തി യുവതിയെ ക്രൂരമായി മർദിച്ചു. തുടർന്ന് താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി കിരണിനൊപ്പം ബൈക്കിൽ കയറി. യാത്രക്കിടെയും യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തു.
തുടർന്ന് ഗോഡൗണിലെത്തിച്ച് കെട്ടിയിട്ടു. തുടർന്നായിരുന്നു പീഡനം. പീഡന ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്‌തു. രാവിലെ കെട്ടഴിച്ചതോടെയാണ് യുവതി ഗോഡൗണിൽ നിന്നും ഇറങ്ങി ഓടിയത്.
പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണില്‍ നിന്ന് പിടികൂടുകയായിരുന്നു. യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കിരണ്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: