വിവാഹ വേദിയിൽ ഷൈൻ ചെയ്യാൻ ലഭിക്കുന്ന അവസരം ആരും പാഴാക്കാറില്ല. ഡാൻസ് കളിച്ചും കുട്ടിക്കരണം മറിഞ്ഞും ഷൈൻ ചെയ്യുന്നവരും കുറവല്ല. എന്നാൽ ആയിരക്കണക്കിനു പേർ നോക്കി നിൽക്കെ കാണിച്ച അഭ്യാസം അൽപം പാളിയാലോ. അതിൽ പരം ചമ്മൽ വേറെയുണ്ടാവില്ല.
സദാ സമയം ക്യാമറകൾ കണ്ണു ചിമ്മുന്ന വിവാഹ വേദിയിൽ ഒരു യുവാവിന് പറ്റിയ അമ്മളിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. bihari.broo എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം പേരാണ് കണ്ടത്.
ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായി രംഗത്തെത്തി. വധൂവരന്മാരുടെ മുമ്പില്‍ നില്‍ക്കുന്ന ഒരു യുവാവില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. തന്‍റെ പുറകില്‍ എന്ത് മാത്രം സ്ഥലമുണ്ടെന്ന് യുവാവ് തിരിഞ്ഞ് തോക്കി പരിശോധിക്കുന്നു. തുടര്‍ന്ന് അയാള്‍ നിന്നിടത്ത് നിന്ന് കുട്ടിക്കരണം മറിയുന്നു. എന്നാല്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല.
വിവാഹ വേദിയുടെ പലക കൊണ്ടുള്ള തറയില്‍ യുവാവ് മുഖമടിച്ച് വീഴുന്നു. ഈ സമയം വീഡിയോയില്‍ ചില കുട്ടികളുടെ ചിരിയും കൈയടികളും കേള്‍ക്കാം. തുടര്‍ന്ന് യുവാവ് എഴുനേല്‍ക്കുകയും തന്‍റെ കൈയിലുള്ള സമ്മാനം വരന് നല്‍കി, മുഖം തടവിക്കൊണ്ട് വേദി വിടുന്നതാണ് വീഡിയോ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: