കൊച്ചി: ഇടുക്കിയിൽ സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടൻ പ്രിഥ്വിരാജിന് ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തും. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ ഇടുക്കി മറയൂരിൽവച്ചാണ് നടന് പരുക്കേറ്റത്.
താരത്തിന്‍റെ കാലിനാണ് പരുക്ക്. ഷൂട്ടിങ്ങിനെത്തുടർന്ന് ഇന്ന് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
അയ്യപ്പനും കോശിയും എന്ന സിനി
മയിൽ അടക്കം അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ. വിലായത്ത് ബുദ്ധ അന്തരിച്ച സംവിധായകൻ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ അകാല വിയോഗത്തെ തുടര്‍ന്ന് സഹസംവിധായകൻ ജയൻ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. പൃഥ്വിരാജ് 'ഡബിള്‍ മോഹനൻ' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: