ഖത്തർ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ അടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. കൊല്ലം ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34) എന്നിവരാണ് മരിച്ച മലയാളികൾ.
ഇവരുടെ സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖർ (33) എന്നിവരാണ് മരിച്ച മറ്റു രണ്ട് പേർ. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. റോഷിൻ- ആൻസി ദമ്പതികളുടെ മകൻ ഏദനായിരുന്നു ഒപ്പമുണ്ടായിരുന്നത്. അപകടത്തിൽ കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരുക്കേറ്റ ഏദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി അൽഖോറിലെ ഫ്ലൈ ഓവറിൽ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാഹനം പാലത്തിൽ നിന്നു താഴേക്ക് പതിച്ചാണ് അപകടം. കുഞ്ഞൊഴികെ അഞ്ച് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: