ദിഗ്ര: 1000 രൂപയുമായി ഒളിച്ചോടിയ കമിതാക്കൾ ബൈക്കിലെ പെട്രൊൾ തീർന്നതോടെ പൊലീസ് പിടിയിൽ. ബീഹാറിലെ ദിഗ്ര ജില്ലയിലാണ് സംഭവം നടന്നത്. രാത്രി പട്രൊളിങ്ങിനിറങ്ങിയ പൊലീസാണ് കമിതാക്കളെ കണ്ടെത്തിയത്.
ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുകയായിരുന്നു. പ്രണയം ശക്തമായതോടെ ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചു. എന്നാല്‍ പോകുന്ന വഴിയില്‍ ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ അടുത്തുള്ള ക്ഷേത്രത്തില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, പതിവ് രാത്രി പട്രോളിംഗിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ ക്ഷേത്രത്തില്‍ കാണുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും അവരുടെ ഐഡന്‍റിറ്റി പരിശോധിച്ചതിനും ശേഷം, അവരുടെ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: