വീടിനുള്ളിലും പരിസരത്തും പാമ്പുകൾ പതുങ്ങിയിരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഓസ്ട്രേലിയയിൽ നടന്ന ഒരു സംഭവം അൽപം ഞെട്ടിക്കുന്നതാണ്. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ ഷവർ സ്ക്രീനിനു മുകളിൽ ഒരു കൂറ്റൻ പെരുമ്പാമ്പ്.
ഓസ്ട്രേലിയയിലെ ക്വീൻസ്ലണ്ട് സ്വദേശിയായ ഒരു വ്യക്തിയുടെ വീട്ടിലാണ് ആറടിയോളം നീളമുള്ള ഭീമൻ പെരുമ്പാമ്പ് കയറികൂടിയത്. ഷവർ സ്ക്രീനിന് മുകളിൽ ചുറ്റുപിണഞ്ഞിരിക്കുന്ന രീതിയിലാണ് പാമ്പിനെ വീട്ടുടമ കണ്ടത്.
ആദ്യം ഒന്ന് പേടിച്ചെങ്കിലും ഉടൻതന്നെ കുളിമുറിയിൽ നിന്നും ഇറങ്ങിയ അയാള്‍ പാമ്പുപിടുത്ത വിദഗ്ധരെ വിളിക്കുകയായിരുന്നു. ഹഡ്സൺ സ്നേക്ക് ക്യാച്ചിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ ഉടൻതന്നെ സ്ഥലത്തെത്തുകയായിരുന്നു.
ഷവർ സ്ക്രീനിന് സമീപത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങൾ പാമ്പ് തട്ടി താഴെയിട്ടിരുന്നു. സ്ഥലത്തെത്തിയ ജീവനക്കാരനായ ആന്‍റണി സെക്കൻഡുകൾക്കുള്ളില്‍ പാമ്പിനെ പിടികൂടി. പിന്നീട് സുരക്ഷിതമായി ബാഗിനുള്ളിലാക്കി വനമേഖലയില്‍ തുറന്നുവിടുകയും ചെയ്തു. ഫേസ്ബുക്കിലൂടെ ആണ് പാമ്പിന്‍റെ വീഡിയോ പ്രചരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: