കോട്ടയം: വാഗമണ്ണിൽ വിനോദ യാത്രക്കെത്തിയ 19 കാരൻ അരുവിയിൽ മുങ്ങി മരിച്ചു. കോട്ടയം തീക്കോയി മാർമല അരുവിയിലാണ് യുവാവ് വീണ് മരിച്ചത്. ബംഗളൂരു സ്വദേശിയായ ആശ്ലേഷാണ് മരിച്ചത്.
വാഗമണ്ണിൽ വിനോദ യാത്രക്കെത്തിയതായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: