കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകവെ കാറിടിച്ച് നാല് വയസുകാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ് അപകടം നടന്നത്. ആനക്കല്ല് ഗവ. എൽ.പി സ്കൂളിലെ യുകെജി വിദ്യാർഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (നാല്) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലിനായിരുന്നു അപകടം.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ആനക്കല്ല് തടിമില്ലിന് സമീപത്ത് വച്ച് കാർ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: