www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന പുളിയൻമലയിൽ പുലിയുടെ കാൽപാട്

Share it:



ഇടുക്കി: കട്ടപ്പനക്ക് സമീപം പുളിയൻമലയിൽ പുലിയിറങ്ങിയതായി സംശയം. വ്യാഴാഴ്ച്ച രാവിലെ എൻഎംആർ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് പുലിയുടെ കാൽപാട് കണ്ടത്. തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി കാൽപാട് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുമ്പും പ്രദേശത്ത് പുലിയെ  കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏലത്തോട്ടത്തിൽ പുലിയുടെ കാൽപാട് കണ്ട തൊഴിലാളികൾ വണ്ടന്‍മേട് പൊലീസിലും വണ്ടന്‍മേട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ വനപാലകരെയും വിവരമറിയിക്കുകയായിരുന്നു.  

തോട്ടത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വീണ്ടും പുലിയുടെ സാന്നിധ്യമുണ്ടായാല്‍ ക്യാമറ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വനപാലകര്‍ അറിയിച്ചു. കഴിഞ്ഞ ആറിന് പുളിയന്‍മല താജ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നു. പുലിയോട് സാമ്യമുള്ള വന്യജീവി തോട്ടത്തിലൂടെ ഓടിമറയുന്നതിന്‍റെ ദൃശ്യവും പുറത്തുവന്നിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

എലിപ്പനിയും ഡെങ്കിപ്പനിയും തിരിച്ചറിയാം 

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. സാധാരണ പകർച്ച പനിക്ക് പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് 25 പേര്‍ മരിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ആറ് മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഒരു ദിവസം മാത്രം സംസ്ഥാനത്ത് വിവിധ ആശുപത്രി ഒപികളിലായി എത്തിയത് പതിനായിരത്തിലധികം പേരാണ്. 

ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം സമയബന്ധിതമായി ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായി വരാം. ഡെങ്കിപ്പനി ബാധിച്ചാല്‍ അത് ആദ്യം നിസാരമായി തോന്നിയാലും മണിക്കൂറുകള്‍ കൊണ്ട് തന്നെ സ്ഥിതി മോശമാകാം. ഇക്കാര്യം നമുക്കൊരിക്കലും ഉറപ്പിക്കാൻ സാധിക്കില്ല. അതിനാല്‍ തന്നെ രോഗി എപ്പോഴും നിരീക്ഷണത്തിലായിരിക്കണം. പലരും ഡെങ്കുവോ എലിപ്പനിയോ ബാധിക്കുമ്പോള്‍ പോലും വെറും പനിയാണ് അതങ്ങ് മാറിക്കോളും എന്ന രീതിയില്‍ നിസാരമായി സമീപിക്കുന്നത് വീണ്ടും സങ്കീര്‍ണതകള്‍ കൂട്ടുകയോ ഉള്ളൂ. 

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ 

അസഹനീയമായ തളര്‍ച്ചയാണ് പ്രധാന ലക്ഷണം. ഒപ്പം പനി, കണ്ണ് വേദന- ഇത് കണ്ണുകള്‍ക്ക് പിന്നിലായി അനുഭവപ്പെടുന്ന രീതിയിലായിരിക്കും, ശരീരത്തിലൊട്ടാകെ വേദന (സന്ധി- പേശി, എല്ലുകളിലെല്ലാം വേദന), തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ പാടുകള്‍, ഓക്കാനം- ഛര്‍ദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്നവയാണ്. 

ഡെങ്കു അല്‍പം കൂടി ഗുരുതരമാകുമ്പോള്‍ ലക്ഷണങ്ങള്‍ വീണ്ടും മാറും. വയറുവേദന, കഠിനമായ ഛര്‍ദ്ദി ( ദിവസത്തില്‍ മൂന്ന് തവണയെങ്കിലും എന്ന തരത്തില്‍), മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലില്‍ രക്തം, മലത്തില്‍ രക്തം, അസഹനീയമായ തളര്‍ച്ച മൂലം വീണുപോകുന്ന അവസ്ഥ, അസാധാരണമായ അസ്വസ്ഥത എന്നിവയെല്ലാം ഗുരുതരമായ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അത്രയും സങ്കീര്‍ണമായ സാഹചര്യമാണിത്. 

എലിപ്പനിയുടെ ലക്ഷണങ്ങള്‍

എലിപ്പനിയിലും പനി തന്നെയാണ് പ്രകടമായ ആദ്യത്തെയൊരു ലക്ഷണം. ഇതിന് പുറമെ ഛര്‍ദ്ദിയും തലവേദനയും ശരീരവേദനയുമെല്ലാം എലിപ്പനിയിലും കാണാം. അതേസമയം ഈ ലക്ഷണങ്ങളിലെ തന്നെ ചില വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിലൂടെ ഡെങ്കിപ്പനിയും എലിപ്പനിയും വേര്‍തിരിച്ചറിയാം. 

ശരീരവേദനയ്ക്കൊപ്പം ചിലരില്‍ എലിപ്പനിയുടെ ലക്ഷണമായി നീരും കാണാറുണ്ട്. അതുപോലെ ചുവന്ന നിറത്തില്‍ ചെറിയ കുരുക്കള്‍ പോലെ തൊലിപ്പുറത്ത് പൊങ്ങുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. 

അതിനാല്‍ തന്നെ പനിക്കൊപ്പം അസഹനീയമായ ക്ഷീണം, ശരീരവേദന, തലവേദന, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയില്‍ പോയി പരിശോധന നടത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യുന്നതാണ് ഉചിതം.


Share it:

Idukki

Mostreaded

Post A Comment: